ന്യൂദല്‍ഹി: ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ യൂത്ത് ഫുട്‌ബോളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നാഗലാന്റിലെ ദീമാപൂര്‍ ഗ്രീന്‍വുഡ് സ്‌കൂള്‍, 12 വയസിനു താഴെയുള്ള വിഭാഗത്തില്‍ റണ്ണറപ്പായി. 4 ഗ്രൂപ്പു മത്സരങ്ങളില്‍ 3 എണ്ണത്തില്‍ ഇന്ത്യ വിജയിച്ചു.
ദീമാപുരിലെ ഗ്രീന്‍വുഡ് സ്‌കൂള്‍ ടീം 2014 ല്‍ സുബ്രതോ കപ്പില്‍ 14 വയസ്സിനു താഴെയുള്ളവരുടെ ഫുട്‌ബോളില്‍ വിജയിച്ചതു മുതല്‍ അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു വരികയാണ്.
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ ദേശീയ കായിക വികസന നിധിയില്‍ നിന്നാണ് ടീമിന്റെ പങ്കാളിത്തത്തിനാവശ്യമായ സഹായം ലഭിക്കുന്നത്.
15 രാജ്യങ്ങളില്‍ നിന്നായി 47 ടീമുകളാണ് ഏഷ്യന്‍ യൂത്ത് ഫുട്‌ബോളില്‍ പങ്കെടുത്തത്.
















