കൊല്ലം: എസ്.എന്‍. ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായുള്ള പാനലിന് ഉജ്ജ്വല വിജയം.
എസ് എന്‍ കോളജില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 9,405 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഡോ. എം.എന്‍. സോമന് (പ്രസിഡന്റ്), വെള്ളാപ്പള്ളി നടേശന് (ജനറല്‍സെക്രട്ടറി), അരയക്കണ്ടി സന്തോഷ് (ദേവസ്വം സെക്രട്ടറി) എന്നിവരടങ്ങിയ ഔദ്യോഗികപാനലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചെറുന്നിയൂര്‍ ജയപ്രകാശ ്(പ്രസിഡന്റ്), ഷാജി വെട്ടൂരാന് (ജനറല്‍ സെക്രട്ടറി), എന്‍. ധനേശന്‍ (ദേവസ്വം സെക്രട്ടറി) എന്നിവരാണ് എതിര്‍പാനലില്‍ മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: