നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് കോണ്‍ഗ്രസിലെ എസ്.എസ്. ജയകുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റു ചെയ്തതില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റിന് വെല്ലുവിളിച്ച് നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസ്സ് നേതൃത്വം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവരുടെ ചിത്രങ്ങളോടൊപ്പം നഗരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫഌക്സുകളില്‍ നിന്നും വി.എം. സുധീരന്റെ ചിത്രം നീക്കം ചെയ്തു. കത്രിക കൊണ്ട് സൂധീരന്റെ ചിത്രം മാത്രമാണ് നീക്കം ചെയ്തിരിക്കുന്നത്. ഫഌക്സിനു സമീപത്തായി നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്റെ അഞ്ചുവര്‍ഷത്തെ സംശുദ്ധഭരണം എന്ന പേരില്‍ ചെയര്‍മാന്റെ ചിത്രം പതിപ്പിച്ച ഫഌക്സുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര മണ്ഡലം കമ്മറ്റിയുടെ പേരിലാണ് ചെയര്മാന് അനുകൂലമായി ഫഌക്സുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആലുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്കാന് കൗണ്‍സില്‍ അനുവാദം നല്‍കിയത് വിവാദമായിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി കമ്മീഷനെ നിയമിച്ചു. കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ചെയര്‍മാനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റു ചെയ്തത്.
അന്വേഷണ കമ്മീഷനോട് ചെയര്മാന് സഹകരിച്ചിരുന്നില്ല. കോണ്‍ഗ്രസ്സിലെ മൂന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ചെയര്‍മാനെതിരെ കമ്മീഷനില്‍ മൊഴിയും നല്‍കിയിരുന്നു. ഇതിനും മുമ്പും ചെയര്‍മാനെതിരെ വിവിധ വിഷയങ്ങളില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കെപിസിസി രണ്ടു പ്രാവശ്യം താക്കീത് നല്‍കിയിട്ടുണ്ട്.
ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ നേരില്‍ കാണാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും അനുസരിച്ചില്ലെന്ന് അറിയുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റു ചെയ്തത്.
പാര്‍ട്ടി അംഗത്വം നഷ്ടമായിതിനാല് ചെയര്മാന് സ്ഥാനം രാജിവക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ്സിലെ ചില കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: