ന്യൂദല്‍ഹി: മാഗി ന്യൂഡില്‍സിനു ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നു കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഇതുസംബന്ധിച്ചു പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.
അതേസമയം മാഗി നൂഡില്‍സിന്റെ നിരോധനം ഗുജറാത്ത് സര്‍ക്കാര്‍ ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു. മൂന്നാം തവണയാണു ഗുജറാത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം മാഗിയുടെ നിരോധനം ദീര്‍ഘിപ്പിക്കുന്നത്.
ആരോഗ്യത്തിനു ഹാനികരമല്ലെന്നും സുരക്ഷിതമാണെന്നും ശാസ്ത്രീയ പരിശോധനകളില്‍ മാഗിയുടെ ഉത്പാദകരായ നെസ്‌ലെക്കു തെളിയിക്കാനാകാത്തതാണു നിരോധനം ദീര്‍ഘിപ്പിക്കാന്‍ കാരണമായതെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ജൂണിലാണ് ആരോഗ്യത്തിനു ഹാനികരമായ രീതിയില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്നു കണ്ടെത്തി പല സംസ്ഥാനങ്ങളും മാഗിക്കു നിരോധനം ഏര്‍പ്പെടുത്തിയത്.
















