മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കി. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണു അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
2012ല്‍ വാങ്കഡെയില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ മദ്യപിച്ചു സെക്യൂരിറ്റിയെ തല്ലിയതിനാണു ഷാരൂഖിനു സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് എംസിഎ വിലക്കേര്‍പ്പെടുത്തിയിരുന്നത്. കോല്‍ക്കത്ത -മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം.
മൈതാനത്തേക്കു കടക്കാന്‍ ശ്രമിച്ച ഷാരൂഖിനെയും അംഗരക്ഷകരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്നു ഷാരൂഖ് സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു.സംഭവദിവസം ഷാരൂഖ് നന്നായി മദ്യപിച്ചിരുന്നു.ഷാരൂഖ് ഖാനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസിനും ബിസിസിഐയ്‌ക്കും പരാതി നല്‍കിയിരുന്നു.
















