Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അച്ഛന്റെ മകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 09:20 pm IST
inVicharam

മുംബൈ തെരുവില്‍ റിക്ഷാവലിക്കുന്നവരും ചുമടെടുത്തും വഴിവാണിഭം ചെയ്തും ജീവിക്കുന്നവരുമുള്‍പ്പെടെയുള്ള ലോകമുതലാളിത്ത ചൂഷകവര്‍ഗത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ പ്രതിജ്ഞ ചെയ്തിറങ്ങിയ വിപ്ലവകാരി യാക്കൂബ് മേമന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളും അവരുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയാന്‍ ഒരു കഥ പറയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഹിന്ദു വര്‍ഗീയവാദികള്‍ ഭരിച്ചുമുടിച്ചുകൊണ്ടിരിക്കുന്ന ഈ മഹാരാജ്യത്തെ രക്ഷിക്കാനും കോമ്രേഡ് മേമന്റെ വധശിക്ഷയ്‌ക്ക് പകരം ചോദിക്കാനുമായി അതിര്‍ത്തി കടന്നെത്തിയ സമാനമനസ്‌ക്കരുടെ നേര്‍ക്ക് ഒറ്റയ്‌ക്കു നിന്ന് പൊരുതി ജീവന്‍ ബലിയര്‍പ്പിച്ച ഒരു പാവം പോലീസുകാരന്റെ കഥ

പഞ്ചാബിലെ കപൂര്‍ത്തലക്കാരനായ ഇദ്ദേഹത്തിന് അറിയുമായിരുന്നില്ല സഖാവേ, നുഴഞ്ഞുകയറി ഇപ്പുറമെത്തി ഗുരുദാസ്പൂരിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ആ മനുഷ്യാവകാശപ്പോരാളികളില്‍ ഉറങ്ങിക്കിടക്കുന്ന തൊഴിലാളിവര്‍ഗ രാഷ്‌ട്രീയം. പ്രചണ്ഡയുടെ നേതൃത്വത്തില്‍ കാഠ്മണ്ഡുവില്‍നിന്ന് തെലങ്കാനവരെ ചുവപ്പന്‍ ഇടനാഴി സൃഷ്ടിച്ച വിപ്ലവകാരികളുമായി രഹസ്യമായും പരസ്യമായും ചര്‍ച്ചനടത്തി നിങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സമത്വസുന്ദരമായ രാജ്യത്തെക്കുറിച്ചും അദ്ദേഹത്തിന് അറിയുമായിരുന്നില്ല

ആള്‍ ഗുരുദാസ്പൂരിലെ പോലീസ് സൂപ്രണ്ടായിരുന്നു. പേര് ബല്‍ജിത്‌സിംഗ്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുകൂട്ടം പാക്ഭീകരര്‍ (സഖാക്കള്‍ മനുഷ്യാവകാശപ്പോരാളികള്‍ എന്നു തിരുത്തിവായിക്കാനപേക്ഷ) ഗുരുദാസ്പൂര്‍ ജില്ലയിലെ ദിനനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി. അവര്‍ സൈനികവേഷത്തിലായിരുന്നു.വരുംവരായ്‌കകള്‍ നോക്കാതെ അവര്‍ വെടിയുതിര്‍ത്തു.സിപിഎം പൊളിറ്റ്ബ്യൂറോ യോഗംചേര്‍ന്ന് യാക്കൂബ് മേമനെ തൂക്കിക്കൊല്ലരുതെന്ന് പ്രസ്താവന തയ്യാറാക്കി മണിക്കൂറുകള്‍ക്കകമായിരുന്നു സഖാക്കള്‍ക്ക് അപ്രഖ്യാപിത പിന്തുണയുമായി ഭീകരരുടെ ആക്രമണം.വിവരമറിഞ്ഞ് സ്ഥലത്ത് പാഞ്ഞെത്തിയ എസ്പി ബല്‍ജിത് സിംഗിന്റെ നേതൃത്വത്തില്‍ പോലീസ് സേന തിരിച്ചടിച്ചു

ബല്‍ജിതും സംഘവും സ്ഥലത്തെത്തിയില്ലായിരുന്നുവെങ്കില്‍ മുംബൈയില്‍ സംഭവിച്ചതിലുമധികം ആളുകള്‍ പഞ്ചാബില്‍ കൊലചെയ്യപ്പെടുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇരച്ചുകയറിയ ഭീകരസംഘത്തെ ഒരാള്‍ പോലും ബാക്കിയില്ലാതെ തീര്‍ത്തതിന് ശേഷമാണ് ബല്‍ജിത് കണ്ണടച്ചത്. ബല്‍ജിത്തിന്റെ ബലിദാനം സിപിഎം പൊളിറ്റ് ബ്യൂറോ കാണാതെ പോയതെന്തുകൊണ്ടെന്ന് ഇന്ന് നമുക്കറിയാം. സിപിഎമ്മിന് മാത്രമല്ല, മേമനെ തൂക്കിലേറ്റുന്ന സംവിധാനം അമിത്ഷായെയും നരേന്ദ്രമോദിയെയും വെറുതെവിടുന്നതെന്തെന്ന് ചാനല്‍ മുതലാളിമാര്‍ വെച്ചുനീട്ടുന്ന കാലിച്ചായയുടെ കാശിനുവേണ്ടി ഓരിയിടുന്ന അവതാരകക്കുറുനരികള്‍ക്കും ബല്‍ജിത് സിംഗിന്റെ ബലിദാനം ചര്‍ച്ചയായതേയില്ല.

കപൂര്‍ത്തലയിലെ ബല്‍ജിത്തിന്റെ കുടുംബത്തിന് മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ പാടിപ്പൊലിപ്പിക്കുന്ന മനുഷ്യാവകാശപ്പോരാളികളോടുള്ള ശത്രുത ജീനില്‍കലര്‍ന്നതാണ്. 1984ല്‍ ഖലിസ്ഥാന്‍ ഭീകരരുമായി മോഗയിലുണ്ടായ ഏറ്റുമുട്ടലിലാണ് അന്ന് ബല്‍ജിത്തിന്റെ അച്ഛന്‍ ആചാര്‍സിംഗ് കൊല്ലപ്പെട്ടത്.പഞ്ചാബ് പോലീസില്‍ എസ്‌ഐ ആയിരുന്നു അന്ന് ആചാര്‍സിംഗ്.

അച്ഛന്റെ മരണത്തെത്തുടര്‍ന്നാണ് 1986ല്‍ ബല്‍ജിത് പോലീസ് സേനയിലെത്തുന്നത്. അന്ന് അദ്ദേഹത്തിന് 20 വയസ്. ബല്‍ജിത്തിന്റെ വലിയച്ഛന്റെ മകന്‍ മന്‍പ്രീത് സിംഗ് പഞ്ചാബ് പോലീസില്‍ കോണ്‍സ്റ്റബിളായിരിക്കെ ഇരുപത്തിരണ്ടാംവയസില്‍ തരന്‍തരണില്‍ നടന്ന ഒരു ഭീകരാക്രമണം ചെറുക്കുന്നതിനിടെ വെടിയേറ്റു വീഴുകയായിരുന്നു

ഇപ്പോഴിതാ നാല്‍പത്തൊമ്പതാം വയസില്‍ അച്ഛന്റെ വഴിയേ ബല്‍ജിതും. ബല്‍ജിതിന്റെ മൃതദേഹം കപൂര്‍ത്തലയിലെ കുടുംബവീട്ടിലെത്തിക്കുമ്പോള്‍ ഒരുതുള്ളി കണ്ണീരുപോലും പൊഴിക്കാതെ എണ്‍പത്തൊന്നുകാരനായ വലിയച്ഛന്‍ അമര്‍സിംഗ് മേലധികാരികളോട് പറഞ്ഞത്, ‘സര്‍ ഞങ്ങളുടെ കുടുംബത്തിന് ഇതൊരു പുത്തരിയല്ല, എന്റെ അനുജന്‍, എന്റെ മകന്‍, ഇപ്പോഴിതാ ബല്‍ജിത്… നാടിന്റെ പ്രാണന്‍ കാക്കാന്‍, ശത്രുക്കളോട് എതിരിട്ട് ജയിക്കാന്‍, മരിക്കാനും എന്റെ കുടുംബത്തില്‍ ഇനിയും മക്കള്‍ ധാരാളം.’

നനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് ഭീകരര്‍ ഇരച്ചുകയറി എന്ന വാര്‍ത്ത ടെലിവിഷന്‍ സ്‌ക്രീനില്‍ ആദ്യം കണ്ടപ്പോള്‍ ബല്‍ജിതിന്റെ മകള്‍ പര്‍മീന്ദര്‍ കൗര്‍ ആശങ്ക കലര്‍ന്ന ശബ്ദത്തില്‍ അച്ഛനെ വിളിച്ചിരുന്നു,’ശല്യപ്പെടുത്താതെ, ഇവന്മാരെ തീര്‍ത്തിട്ട് അച്ഛന്‍ തിരികെവിളിക്കാം.’ ബല്‍ജിതിന്റെ  മരണം ധീരന്മാര്‍ക്ക് ചേരുന്നതാണെന്ന് ആ മകള്‍ അന്തിമപ്രണാമം നല്‍കിയതിന് ശേഷം പറഞ്ഞു. ‘എന്റെ അച്ഛന്‍ തോറ്റില്ല, തോല്‍ക്കുകയുമില്ല, തോല്‍വി രാജ്യത്തിന് അപമാനമാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അവസാനത്തെ ശത്രുവിനെയും ഇല്ലാതാക്കിയതിനു ശേഷമാകണം അദ്ദേഹം കണ്ണടച്ചത്.’’

ഈ വര്‍ഷം മെയ് 12നാണ് ഒരു നിയോഗംപോലെ ബല്‍ജിത് ഗുരുദാസ്പൂരില്‍ എസ്പിയായി ചുമതലയേറ്റത്. ബര്‍ണാലയിലും ഫരീദ്‌കോട്ടിലും ബടാലയിലും ദേരാബാബാ നാനാക്കിലും ഡിഎസ്പിയായും ഇടയ്‌ക്ക് അല്‍പകാലം വിജിലന്‍സിലും സേവനമനുഷ്ഠിച്ചശേഷമുള്ള സ്ഥാനക്കയറ്റം

ബല്‍ജിത്‌സിംഗടക്കം മൂന്ന് പോലീസുദ്യോഗസ്ഥര്‍,നാട്ടുകാരായ നാലുപേര്‍….. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിനിടയില്‍ ഇല്ലാതായവര്‍… രാജ്യം കാര്‍ഗില്‍ വിജയദിവസം കൊണ്ടാടിയിട്ട് ഒരുദിവസം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്രമികളുടെ ഉന്നം വ്യക്തമായിരുന്നു. രാജ്യത്തിനെതിരായ വെല്ലുവിളിയാണതെന്ന് തിരിച്ചറിഞ്ഞിട്ടും സിപിഎമ്മും കോണ്‍ഗ്രസും പാര്‍ലമെന്റിലും പുറത്തും സര്‍ക്കാരിനെയും സൈന്യത്തെയും അവഹേളിച്ചു. അവര്‍ക്ക് സൈനികര്‍ ഭീകരര്‍ക്കെന്നപോലെ എന്നും ശത്രുക്കളായിരുന്നു. കശ്മീരിലെ കൊടുംഭീകരര്‍ മുതല്‍ മൈനാഗപ്പള്ളിക്കാരന്‍ മദനിവരെ അവര്‍ക്ക് പ്രീയപ്പെട്ടവരാണ്. ഇനി ധീരസഖാക്കള്‍ അജ്മല്‍ കസബിനും അഫ്‌സല്‍ഗുരുവിനും യാക്കൂബ് മേമനുമൊക്കെ നാടെമ്പാടും രക്തസാക്ഷി മണ്ഡപങ്ങള്‍ ഉയര്‍ത്തണം സഖാവേ. എഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കണം.പാര്‍ട്ടി പതാകകള്‍ പകുതി താഴ്‌ത്തിക്കെട്ടണം.വധശിക്ഷയ്‌ക്കെതിരെ കവലകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കണം. പാര്‍ട്ടിയ തള്ളിപ്പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ അമ്പത്തൊന്ന് വെട്ടിനിരയാക്കിയ പഴയ സഖാവിന്റെ, അങ്ങനെ എത്രയോ പേരുടെ കഥ മറക്കാം.എല്ലാം കഴിയുമ്പോള്‍ നിങ്ങള്‍ പിടിപ്പിച്ച കൊടിയും തോളിലേന്തി നട്ടെല്ലു കൂനിയ, ഇനിയും അവശേഷിക്കുന്ന മാര്‍ക്‌സിസ്റ്റ് അന്ധവിശ്വാസികള്‍ ചോദിക്കും, ‘എന്താ സഖാവേ എന്നിട്ടും നമ്മള്‍ നന്നാകാത്തെ?’

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.