Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാമിന് വിട, ഇനി ചിരസ്മരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2015, 12:15 am IST
in India

ന്യൂദല്‍ഹി: ഭാരതത്തിലെ ഏറ്റവും ജനകീയനായ രാഷ്‌ട്രപതിയായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാമിന് രാജ്യം നിറകണ്ണുകളോടെ വിട നല്‍കി. തിങ്കളാഴ്ച  അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെ ജന്മനാടായ രാമേശ്വരത്തെ പേയ്‌ക്കരിമ്പില്‍  കബറടക്കി. ജനലക്ഷങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടവനെ കാണാന്‍ രാമേശ്വരത്ത് ഒഴുകിയെത്തിയത്. 21 ആചാരവെടികള്‍ മുഴക്കി സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡോ. കലാമിന്റെ ചേതനയറ്റ ശരീരം മണ്ണിലേക്ക് ഇറക്കിയപ്പോള്‍ രാഷ്‌ട്രമൊന്നടങ്കം വേദനയോടെ തലകുനിച്ച് അദ്ദേഹത്തെ യാത്രയാക്കി. എങ്ങും വന്ദേമാതരം,  ഭാരത് മാതാ കീ ജയ് വിളികള്‍ മുഴങ്ങി.

അദ്ദേഹത്തിനു വേണ്ടി മാറ്റിവച്ച ഒന്നരയേക്കര്‍ വരുന്ന കബര്‍സ്ഥാനിന്റെ നടുവിലായാണ് കബര്‍ ഒരുക്കിയത്.  ഒരു ലക്ഷത്തിലേറെപ്പേര്‍  അന്തിമ ചടങ്ങുകളില്‍ പങ്കെടുത്തു.

ഇന്നലെ രാവിലെ 9.30ഓടെയാണ് ഹൗസ് ഓഫ് കലാമില്‍ നിന്ന്  ഭൗതിക ശരീരം വിലാപയാത്രയായി  മുഹിയുദീന്‍ ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ എത്തിച്ചത്. തുടര്‍ന്ന് മയ്യത്ത് നമസ്‌ക്കാരം നടന്നു. അവിടെ നിന്ന് പേയ്‌ക്കരിമ്പിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖര്‍ കബറടക്കത്തില്‍ സംബന്ധിച്ചു. കലാമിന്റെ ഭൗതിക ശരീരത്തില്‍  പുഷ്പചക്രം  അര്‍പ്പിച്ച മോദി അദ്ദേഹത്തിന് അന്ത്യാഭിവാദ്യം നല്‍കി. സൈനികര്‍ക്കൊപ്പം സല്യൂട്ട് നല്‍കിയാണ്  മോദി അന്ത്യപ്രണാമം  അര്‍പ്പിച്ചത്.

ദേശീയ പതാക പുതപ്പിച്ച ഭൗതിക ശരീരത്തിനു മുമ്പില്‍ മോദി അല്‍പ്പനേരം നിശബ്ദനായി നിന്നു. മൃതദേഹം വച്ച പേടകത്തിന് വലംവച്ചു തൊഴുതു. തുടര്‍ന്ന് അദ്ദേഹം കലാമിന്റെ ജ്യേഷ്ഠന്‍ 99 കാരനായ മുഹമ്മദ് മീരാന്‍ ലബ്ബ മരിയ്‌ക്കാറിന്റെ സമീപത്തെത്തി അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു.

അദ്ദേഹത്തെ അനുശോചനം അറിയിച്ചു, കുറച്ചുനേരം കലാമിനെപ്പറ്റി സംസാരിച്ചു. അദ്ദേഹത്തിന്റെ സമീപത്താണ് മോദി ഇരുന്നത്. പിന്നീട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കലാമിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു. തമിഴ്‌നാട് ഗവര്‍ണ്ണര്‍ കെ.റോസയ്യ, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കേരള ഗവര്‍ണ്ണര്‍ പി.സദാശിവം,  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, വി.എസ്.  അച്യുതാനന്ദന്‍, കരസേനാ മേധാവി മേജര്‍ ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, നാവിക സേനാ മേധാവി അഡ്മിറല്‍ റോബിന്‍ ധവാന്‍, വ്യോമസേനാ മേധാവി അരൂപ് രാഹ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

തിങ്കളാഴ്ച ഷില്ലോംഗില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെ ഡോ.കലാം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഭൗതിക ശരീരം ദല്‍ഹിയില്‍ നിന്ന് രാമേശ്വരത്ത് എത്തിച്ചത്. അവിടെ കലാമിന്റെ കുടുംബ വീടായ ഹൗസ് ഓഫ് കലാമില്‍ പൊതു ദര്‍ശനത്തിനു വച്ചു. ജനസമുദ്രമാണ് കലാമിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവിടേക്ക് അലയടിച്ചെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Thiruvananthapuram

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.