Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാക്കൂബ് മേമനെ തൂക്കിലേറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2015, 11:53 pm IST
in India

നാഗ്പ്പൂര്‍/ന്യൂദല്‍ഹി: 257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമനെ നാഗ്പ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ രാവിലെ തൂക്കിക്കൊന്നു. പുലര്‍ച്ചെ 4.50ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളി ഒന്നര മണിക്കൂറിന് ശേഷമാണ് മേമനെ തൂക്കിലേറ്റിയത്. കര്‍ശന നിബന്ധനകളോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം വൈകിട്ട് മുംബൈ മറൈന്‍ ലൈന്‍സിലെ ബഡാ ഖബര്‍സ്ഥാനില്‍ അടക്കി. മേമന്റെ വധശിക്ഷയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്നലെ രാവിലെ 6.35നാണ് മേമന്റെ വധശിക്ഷ നടപ്പായത്. തുടര്‍ന്ന് 7.01 മണിയോടെ മരണം ജയില്‍ അധികൃതരും മെഡിക്കല്‍സംഘവും ഉറപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 10മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആംബുലന്‍സില്‍ നാഗ്പ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മേമന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിച്ചു. മുംബൈയില്‍ വീട്ടില്‍ അല്‍പ്പനേരം വെച്ചശേഷം ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോയി സംസ്‌ക്കാര ചടങ്ങുകള്‍ ബന്ധുക്കള്‍ പൂര്‍ത്തിയാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമായിരുന്നു സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കടുത്ത നിബന്ധനകളോടെയായിരുന്നു മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. അനുവദിച്ച സമയത്തിനകം സംസ്‌ക്കാരം നടത്തണം, സ്മാരകം നിര്‍മ്മിക്കരുത്, ചടങ്ങിന്റേയോ മൃതദേഹത്തിന്റെയോ ചിത്രങ്ങളോ വീഡിയോയോ പുറത്തുവിടരുത് തുടങ്ങിയ നിബന്ധനകള്‍ അധികൃതര്‍ മുന്നോട്ടുവെച്ചു. മേമന്റെ ബന്ധുക്കള്‍ ഇതെല്ലാം അംഗീകരിച്ചതോടെ മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനമായി. നേരത്തെ മൃതദേഹം നാഗ്പ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ സംസ്‌ക്കരിക്കാനായിരുന്നു ആലോചന.

ഇന്നലെ പുലര്‍ച്ചെ മൂന്നരയ്‌ക്ക് വധശിക്ഷയ്‌ക്കായി മേമനെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തുമ്പോള്‍ സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ.

കുളിക്കുന്നതിനും പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും സൗകര്യം ഒരുക്കി പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഇഷ്ട ഭക്ഷണവും നല്‍കി. കഴുമരത്തിലേറുന്നതിനു മുമ്പുള്ള അവസാനവട്ട മെഡിക്കല്‍ പരിശോധനകള്‍ നടത്തി മേമന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

നാഗ്പ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എംഎം ദേശ്പാണ്‌ഡെ സ്ഥലത്തെത്തി തൂക്കിലേറ്റാന്‍ വിധിച്ച ടാഡ കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ മേമനെ വായിച്ചുകേള്‍പ്പിച്ച ശേഷം കഴുമരത്തിലേക്ക് കയറ്റി ശിക്ഷ നടപ്പാക്കി. അരമണിക്കൂറോളം സമയം കഴിഞ്ഞാണ് തൂക്കുകയറില്‍ നിന്നും മേമന്റെ മൃതദേഹം താഴേക്കിറക്കിയത്.

യേര്‍വാദ ജയിലില്‍ മുംബൈ ഭീകരാക്രമണകേസിലെ പ്രതി അജ്മല്‍ കസബിന്റെ ശിക്ഷ നടപ്പാക്കിയ ആരാച്ചാര്‍ തന്നെയാണ് മേമന്റെ ശിക്ഷയും നിര്‍വഹിച്ചത്. യാക്കൂബ് മേമന്റെ 53-ാം ജന്മദിനമായിരുന്നു ഇന്നലെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.