കൊച്ചി: കൊച്ചി വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 30ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ യോഗം ചേരും. മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന്, ദുബായ് പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിയമസഭയില്‍ ബെന്നി ബഹന്നാന് എംഎല്‍എ ഉന്നയിച്ച സബ് മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി യോഗതീരുമാനം അറിയിച്ചത്.
ലോകനിലവാരത്തിലുളള ഒരു ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ ആയിരുന്നിട്ട് കൂടി പ്രവര്‍ത്തനം തുടങ്ങി നാലു വര്‍ഷമായിട്ടും ലക്ഷ്യവെച്ച പ്രവര്‍ത്തനശേഷി കൈവരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ ഫലമായാണ് റവന്യൂ കമ്മി നേരിടുന്നത്. വല്ലാര്‍പാടത്ത് കപ്പല്‍ അടുപ്പിക്കാന്‍ ആവശ്യമായ ആഴം നിലനിര്‍ത്താന്‍ ആവര്‍ത്തന ഡ്രെഡ്ജിംഗ് നടത്തേണ്ടിവരുന്നതുകൊണ്ട് കൊച്ചി തുറമുഖത്തിന് പ്രതിവര്‍ഷം വളരെ വലിയ തുകയാണ് ചെലവ്.
മൂന്നു വര്‍ഷത്തേക്ക് ഡ്രെഡ്ജിംഗ് സബ്സിഡി അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരളം അഭ്യര്‍ഥിച്ചിട്ടുണ്ട്.
തമിഴ്നാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് റീഗ്യാസിഫൈഡ് എല്‍എന്‍ജി എത്തിക്കുന്നതിനായി കൊച്ചി തുറമുഖത്ത് അഞ്ച് ദശലക്ഷം ടണ്‍ കപ്പാസിറ്റിയുളള എല്‍എന്‍ജി ടെര്‍മിനല്‍ 2013 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും എതിര്‍പ്പ് മൂലം പൈപ്പ്ലൈന് സ്ഥാപിക്കല്‍ നടപടികള്‍ മുടങ്ങി. നിലവിലുളള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി 400 കോടി രൂപയുടെ സാമ്പത്തിക സഹായം പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
വല്ലാര്‍പാടം ഐസിറ്റിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് അഭ്യര്‍ഥിച്ചു. അടിക്കടിയുളള ഹര്‍ത്താലുകള്‍ ടെര്‍മിനലില്‍ നിന്നുളള സുഗമമായ ചരക്ക് നീക്കത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ട്രെയിലര്‍ നിരക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിലവിലുളളതില്‍ നിന്ന് വളരെ കൂടിയ നിരക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ വാളയാര്‍ ചെക്ക് പോസ്റ്റില്‍, കണ്ടെയ്നല്‍ ട്രെയിലറുകള്‍ തടഞ്ഞ് ഓവര്‍ ലോഡിംഗിന്റെ പേരിലുളള ഭാരിച്ച ഫൈന്‍ എന്നിവ വല്ലാര്‍പാടം ഐസിറ്റിറ്റി ഉപയോഗിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും തൂത്തുക്കുടി പോലുളള അയല്‍ സംസ്ഥാന തുറമുഖം ഉപയോഗപ്പെടുത്തുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
സംസ്ഥാനത്തെ നിരക്കുകള്‍ അമിതമാണോ എന്ന് പരിശോധിക്കുവാനും ഓവര്‍ലോഡിംഗിന് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് ഈടാക്കുന്ന ഫീസ്, മറ്റ് സംസ്ഥാനങ്ങളിലേതില്‍ നിന്നും ഉയര്‍ന്നതാണോ എന്നും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ഗതാഗത കമ്മീഷര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് മള്‍ട്ടി ആക്സില്‍ ട്രെയിലര്‍ വാഹനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളുടേതിനു സമാനമായ നികുതി ചുമത്തുന്ന കാര്യവും പരിശോധിക്കും. കൊച്ചി തുറമുഖത്തെ ഹാന്‍ഡിലിംഗ് ചാര്‍ജ് മറ്റ് തുറമുഖങ്ങളില്‍ നിലവിലുളളതിനേക്കാള്‍ കൂടുതലാണ് എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇത് കുറയ്ക്കാന്‍ പോര്‍ട്ട് ഓപ്പറേറ്റര്‍ നടപടി സ്വീകരിക്കണം എന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ചെക്ക്പോസ്റ്റിലൂടെ കുടന്നുപോകുന്ന ട്രെയിലറുകളിലെ കണ്ടെയ്നറുകളുടെ സീല്‍ തുറന്നുളള പരിശോധന ഒഴിവാക്കി സ്കാനര്‍ ഉള്‍പ്പെടെയുളള ബദല്‍ മാര്‍ഗങ്ങള്‍ ആരായുവാനും തീരുമാനിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: