Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എയര്‍ ആംബുലന്‍സ് പദ്ധതി ഇനിയൊട്ടും വൈകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2015, 10:17 pm IST
in Vicharam

കേരളത്തില്‍ എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഒരാളുടെ ജീവന്‍ രക്ഷിച്ചത് ഈ രംഗത്തെ ഒരു ചൂണ്ടുപലകയായി കരുതാമെങ്കില്‍ ശുഭോദര്‍ക്കമാണ്. ഒരു ഡോക്ടറും നഴ്‌സും മാത്രമല്ല, വെന്റിലേറ്ററും പേസ്‌മേക്കറും ഓക്‌സിജന്‍ സിലിണ്ടറും സ്‌ട്രെച്ചറും മറ്റ് ആവശ്യമായ ഉപകരണങ്ങളോടുകൂടിയ ഒരു എയര്‍ ആംബുലന്‍സ് അത്യന്താപേക്ഷിതമാണെന്ന് തെളിയിച്ചാണ് ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഈ പശ്ചാത്തലത്തില്‍ എയര്‍ ആംബുലന്‍സ് പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന വാഗ്ദാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രാവര്‍ത്തികമാക്കേണ്ടതാണ്. ഇക്കാലത്ത് ഐസിയുവില്‍ മസ്തിഷ്‌ക മരണങ്ങള്‍ വിരളമല്ല. നിരവധി കുടുംബങ്ങള്‍ അവയവദാനത്തിന് സന്നദ്ധരുമാണ്.

2012 ല്‍ ഒന്‍പതുപേരാണ് അവയവദാനത്തിന് തയ്യാറായതെങ്കില്‍ 2014 ല്‍ അത് 57 ആയി ഉയര്‍ന്നു. ആയിരക്കണക്കിന് രോഗികള്‍ക്ക് ഇന്ന് അവയവദാനം ആവശ്യമായ സന്ദര്‍ഭമാണ്. കേരളത്തിലാകെ കഴിഞ്ഞവര്‍ഷം 361 അവയവമാറ്റ ശസ്ത്രക്രിയകള്‍ പല ആശുപത്രികളിലായി നടന്നു. മൃതസഞ്ജീവനി എന്ന സംഘടന റോഡുവഴിയും അവയവം കൊണ്ടുവരുന്നുണ്ടെങ്കിലും പലപ്പോഴും റോഡിലെ ബ്ലോക്കില്‍പ്പെട്ട് സമയം അതിക്രമിച്ച് അവയവങ്ങള്‍ ഉപയോഗശൂന്യമാകുന്നു. മെട്രോപൊളിറ്റന്‍ സിറ്റികളില്‍ ഇത് സാധാരണ സംഭവമാണ്.

കേരളത്തില്‍ ഒരു എയര്‍ ആംബുലന്‍സ് വേണമെന്ന ആവശ്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്.പക്ഷേ സര്‍ക്കാര്‍ ഈ ആവശ്യം ഇതുവരെ അവഗണിക്കുകയായിരുന്നു.

‘മൃതസഞ്ജീവനി’ 12 ഹൃദയവും 71 കരളുകളും 180 വൃക്കകളും ഒരു പാന്‍ക്രിയാസും വിവിധ ആശുപത്രികളിലേക്ക് എത്തിക്കുകയുണ്ടായി. അത് ഉപയോഗപ്രദമായിരുന്നെങ്കില്‍ 600 അവയവമാറ്റല്‍ നടക്കുമായിരുന്നു. പക്ഷേ 264 എണ്ണം മാത്രമേ ഉപയോഗപ്രദമായുള്ളൂ.

ഒരു ഹൃദയം 12 മണിക്കൂറിനുള്ളിലും വൃക്ക 24 മണിക്കൂറിനുള്ളിലും മാറ്റിവച്ചില്ലെങ്കില്‍ അവ ഉപയോഗശൂന്യമാകും. ഇപ്പോള്‍ കേരളത്തെ കോരിത്തരിപ്പിച്ച ഹൃദയമാറ്റ ശസ്ത്രക്രിയയ്‌ക്ക് ഉപയോഗിച്ചത് നേവിയുടെ ഡോര്‍ണിയര്‍ വിമാനമാണ്. ഈ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ വിജയമാണ് എയര്‍ ആംബുലന്‍സ് പദ്ധതി പ്രായോഗികമാക്കാം എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിനു പിന്നില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് മസ്തിഷ്‌ക മരണ കേസുകള്‍ കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ ഉണ്ടായി. ആ മരണങ്ങളില്‍ അവയവദാനത്തിന് അവകാശികള്‍ സന്നദ്ധരുമായിരുന്നു.

പക്ഷേ ഐസിയുകളില്‍ അവരെ അനന്തമായി കിടത്താന്‍ സാധ്യമാകാതെ, അവയവങ്ങള്‍ എടുക്കാന്‍ സാധ്യമാകാതെ പോയി എന്നാണ് ഒരു സര്‍ജന്‍ പറഞ്ഞത്. നൂറുകണക്കിന് രോഗികള്‍ വൃക്ക, കരള്‍ മുതലായവയിലൂടെ പുനര്‍ജീവന്‍ ലഭിക്കുമെന്ന പ്രത്യാശയില്‍ പല ആശുപത്രികളിലും കഴിയുന്നുണ്ട്. പക്ഷെ 75 ശതമാനം രോഗികളും അവയവം കിട്ടാതെ മരിക്കുന്നതാണ് ഇന്നത്തെ സ്ഥിതി. മസ്തിഷ്‌ക മരണം സംഭവിച്ച കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വൈകാറുണ്ട്. അവയവദാതാക്കളുടെ ആരോഗ്യസ്ഥിതിയും ഉറപ്പുവരുത്താന്‍ സജ്ജീകരണങ്ങളാവശ്യമാണ്.

ഇക്കഴിഞ്ഞ ഹൃദയമാറ്റ ശസ്ത്രക്രിയ കേരളത്തിലെ ആരോഗ്യരംഗത്തിന് പുതിയ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി കൊച്ചിയിലെത്തി ഡോക്ടര്‍മാരെയും കുടുംബാംഗങ്ങളെയും കാണുവാനും അനുമോദനം അറിയിക്കാനും കാണിച്ച പ്രതിബദ്ധത എയര്‍ ആംബുലന്‍സ് പദ്ധതി പ്രാവര്‍ത്തികമാക്കാനും കാണിച്ചാല്‍ കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് അതു ഒരു പുത്തന്‍ ഉണര്‍വേകും. പക്ഷേ ഇതും മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം പോലെ ആകാതിരിക്കാന്‍ മാധ്യമങ്ങളും ജനങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

ശരിയായ ട്രോമ കെയര്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അവയവദാന ശസ്ത്രിക്രിയയ്‌ക്ക് ഒരു പ്രത്യേക വിഭാഗംതന്നെ രൂപീകരിച്ച് അതില്‍ അര്‍പ്പണബോധത്തോടെ ജോലിചെയ്യാന്‍ തയ്യാറായ വിദഗ്‌ദ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചാല്‍ അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയയും കുറേക്കൂടെ വേഗമാര്‍ജിക്കും. ഇപ്പോള്‍ സ്വകാര്യ ആരോഗ്യമേഖലയെയാണ് രോഗികള്‍ അധികവും ഇതിനായി ആശ്രയിക്കുന്നത്.  അതിനുള്ള കാരണം സര്‍ക്കാര്‍ മേഖലയില്‍ വിദഗ്‌ദ്ധരായ ഡോക്ടര്‍മാരില്ല എന്ന വിശ്വാസമാണ്. ഈ വിശ്വാസം ഏറെക്കുറെ ശരിയുമാണ്. സ്വകാര്യമേഖലയിലെ ശമ്പളം സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരും സ്വകാര്യമേഖലയാണ് തിരഞ്ഞെടുക്കുന്നത്. ആരോഗ്യമേഖല കുറെക്കൂടി ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാനും അവയവദാന ശസ്ത്രക്രിയയ്‌ക്ക് എയര്‍ ആംബുലന്‍സ് ലഭ്യമാക്കാനുമായാല്‍ അത് അങ്ങേയറ്റം ജനോപകാരപ്രദമായ ഒരു നടപടിയായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ദാക്ഷിണ്യം വേണ്ട, തകർത്തേക്കണം : അന്താരാഷ്‌ട്ര അതിർത്തിയിൽ 15 കിലോമീറ്റർ ചുറ്റളവിലുള്ള അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കണമെന്ന്‌ അമിത് ഷാ

Entertainment

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

Kerala

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.