മട്ടാഞ്ചേരി: ആള്‍മാറാട്ടം നടത്തി വാടകയ്ക്ക് താമസിച്ച രണ്ട് യുവാക്കളെ ആയുധങ്ങളുമായി മട്ടാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ചെറളായി ആര്.ജി. പൈ റോഡില്‍ പ്രഭാകര്‍ ജ്യോതി ട്രസ്റ്റ് കെട്ടിടത്തിലാണ് ആള്‍മാറാട്ടം നടത്തി യുവാക്കള്‍ താമസിച്ചത്. മലപ്പുറം വണ്ടൂര്‍ ഇസ്ഹാക് മകന് ഇട്ടേപ്പാട്ട് സലാഫുദ്ദീന്‍ (29), കണ്ണൂര്‍ സ്വദേശി റോബിന് (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്ക് സഹായികളായി പ്രവര്‍ത്തിച്ച മട്ടാഞ്ചേരി ബിഎസ്എസ് റോഡില്‍ രജനീഷ് ബാബു, മാന്ത്രാ പാലത്തിന് സമീപത്തെ വിപിന്‍ സൈറസ് എന്നിവരെയും പോലീസ് തിരയുന്നത്.
ഹിന്ദുക്കള്‍ക്ക് വാടകക്ക് നല്കുന്ന സ്വകാര്യ ട്രസ്റ്റ് വക കെട്ടിടത്തില്‍ പത്രസ്ഥാപനത്തിന്റെ പേരിലാണ് ഇവര്‍ താമസക്കാരായെത്തിയത്. രജനീഷ്ബാബുവിന്റെ പേരിലാണ് മുറി എടുത്തതെങ്കിലും താമസിച്ചിരുന്നത് സലാഫുദ്ദീനും റോബിനുമായിരുന്നു. ഒരു പത്രം തുടങ്ങാനുള്ള തയ്യാറെടുപ്പിന്റെ പേരില്‍ ബാബുവും സംഘവും പലരെയും സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും വിവരാവകാശ പ്രകാരം രേഖകള്‍ സമ്പാദിക്കുകയും ചെയ്തിരുന്നു.
യാത്രക്ക് ഉപഗോഗിച്ച ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യ ട്രാവല്‍സിന് പൈസ നല്‍കാതെ വന്നതിനെത്തുടര്‍ന്ന് ഉടമ ഹനീഫും ഡ്രൈവര്‍ ജോസഫും എത്തിയപ്പോഴാണ് സലാഫുറ്റീനും റോബിനും ആള്‍മാറാട്ടം നടത്തി ട്രസ്റ്റ് വക കെട്ടിടത്തില്‍ താമസിക്കുന്ന വിവരം പുറംലോകമറിയുന്നത്. കഴിഞ്ഞ 16 ന് മുറിയെടുത്ത സംഘം ദിവസേന വിവിധ സമയങ്ങളില്‍ മറ്റു ചിലരുമൊത്ത് മുറിയില്‍ എത്താറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. വാഹനബില് തുകയെത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടയില്‍ വെള്ളിയാഴ്ച രാത്രി 9 ന് രജീഷ്ബാബു ഓടി രക്ഷപ്പെടുകയും സലാഫുദ്ദീന്‍ പിടിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് മുറിയില്‍നിന്ന് കഠാരയും കത്തിയും മദ്യക്കുപ്പികളും വിവരാവകാശരേഖകളുമടങ്ങുന്നത് കണ്ടെത്തിയത്.
ഇതിനിടെ മട്ടാഞ്ചേരിയിലെ ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങളുടെ താമസകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിതയ്യാറാക്കിയ രേഖയും ലഭ്യമായതോടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം കേട്ടറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ പോലീസിനോട് ശക്തമായ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തതോടെ ഇവര്‍ക്കെതിരെ പോലീസ് നടപടികള്‍ കൈക്കൊണ്ടു.
ഇവര്‍ക്കായി വാടകമുറിക്ക് ഒത്താശ ചെയ്ത വിപിന്‍ സൈറസിനെ പോലീസ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ആള്‍മാറാട്ടം നടത്തി താമസിച്ചതിനും മാരകായുധങ്ങള്‍ കൈവശംവെച്ചതിനും ഇരുവര്‍ക്കുമെതിരെ മട്ടാഞ്ചേരി പോലീസ് കേസെടുത്തതായി സിഐ ബൈജു പറഞ്ഞു. ഇവരുടെ താമസസ്ഥലവും നാട്ടിലെ വീടുകളിലും പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പോലീസ് അതീവജാഗ്രതാ നടപടികളും കൈക്കൊണ്ടതായി ബൈജു പറഞ്ഞു.
വ്യാജപേരില്‍ താമസിച്ച് പിടിക്കപ്പെട്ട യുവാക്കളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി കൊച്ചി നിയോജകമണ്ഡലം പ്രതിഷേധയോഗം നടത്തി. ചെറളായി ജംഗ്ഷനില്‍ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമളാപ്രഭു ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.എസ്. സുമേഷ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: