പട്‌ന: ബീഹാറിന്റെ വികസനത്തിനായി 2015 മുതല്‍ 2020 വരെ 3.75 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് ബീഹാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്യാസ് ഗ്രിഡുകളും റോഡുകളുമാണ് പ്രധാനമെന്ന് വ്യക്തമാക്കിയ അദ്ദേഹം എല്ലാ വീടുകളിലും വാതക പൈപ്പ്‌ലൈനുകള്‍ എത്തണമെന്നും വ്യക്തമാക്കി
മുമ്പുണ്ടായിരുന്ന സര്‍ക്കാര്‍ കാരണമാണ് ബീഹാറിന് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തില്ലെങ്കില്‍ നമ്മള്‍ വളരെ പിന്നിലാകും. രാജ്യം വളരണമെങ്കില്‍ സംസ്ഥാനങ്ങളും വളരണം. ബീഹാറിലെ വിവിധ മേഖലകളില്‍ വികസനം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പട്‌നയില്‍ പുതിയ ഐഐടി ക്യാമ്പസിന്റെ ഉദ്ഘാടനം മോദി നിര്‍വഹിച്ചു. എന്‍ഡിഎ ഗവണ്‍മെന്റിന്റെ പുതിയ പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാം ജ്യോതി യോജന അദ്ദേഹം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും 2022 നുള്ളില്‍ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
ധനിയാവബിഗാര്‍ഷരീഫ് മാര്‍ഗമുള്ള പുതിയ റെയില്‍പാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ റെയില്‍പാത വരുന്നതോടെ പട്‌നയും രാജ്ഗിറും തമ്മിലുള്ള ദൂരം 12 കിലോമീറ്റര്‍ കുറയും. പട്‌ന മുംബയ് എ.സി സുവിധാ എക്‌സപ്രസ്, രാജ്ഗിര്‍ബിഹാര്‍ഷരീഫ്ധനിയാവഫത്തുഹ പാസഞ്ചര്‍ ട്രെയിന്‍ എന്നിവ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു
















