റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ 30 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ബൊക്കാറോ ജില്ലയിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ വാഹനങ്ങളാണ് മാവോയിസ്റ്റുകള്‍ തീവച്ച് നശിപ്പിച്ചത്.
സിസിഎല്‍ പ്രൊജക്ട് സൈറ്റില്‍ ആയുധങ്ങളുമായെത്തിയ നൂറിലധികം മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.ജാര്‍ഖണ്ഡിലെ 24 ജില്ലകളില്‍ 18 ജില്ലകളിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം ശക്തമാണ്.
സുരക്ഷ ജീവനക്കാരെ വിരട്ടിയോടിച്ചതിനുശേഷമാണ് മാവോവാദികള്‍ ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: