ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് മാദ്ധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. വോട്ടര്‍മാരെയും തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെയും സ്വാധീനിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം ആലോചിക്കുന്നത്. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പു മുതല്‍ പെരുമാറ്റ ചട്ടം നടപ്പില്‍ വരുത്താനാണ് ആലോചന.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലം വരുന്നതുവരെയുള്ള ജനവിധിയുടെ ഓരോ നിമിഷത്തെ ചൂടും ആവേശവും മത്സരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ് മാധ്യമങ്ങള്‍. എന്നാല്‍ മാദ്ധ്യമങ്ങളുടെ ഈ അമിതാവേശം നല്ലതല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരുതുന്നു.
അതുകൊണ്ടാണ് മാദ്ധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ കമ്മീഷന്‍ ആലോചിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ നസിം സെയ്ദി ഇതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ക്ക് ശേഷം കരട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കികഴിഞ്ഞു.
പണം നല്‍കിയുള്ള വാര്‍ത്തകള്‍ക്കു പുറമേ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വിമര്‍ശനമുണ്ട്. നിലവില്‍ പ്രസ് കൗണ്‍സില്‍ ഇന്ത്യയുടെയും ദേശീയ ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്റെയും മാര്‍ഗ്ഗരേഖകള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ടുള്ളത്.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മാത്രമാണ് പെരുമാറ്റച്ചട്ടമുള്ളത്. മാധ്യമ സ്ഥാപനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പെരുമാറ്റച്ചട്ടം രൂപീകരിക്കുകയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.
















