Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ സ്‌ഫോടന പരമ്പര: യാക്കൂബ് മേമനെ 30ന് തൂക്കിലേറ്റും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 01:48 am IST
in India

ന്യൂദല്‍ഹി: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ ഒന്നാംപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലൈ 30ന് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കും. വധശിക്ഷ ശരിവെച്ച സുപ്രീംകോടതി നടപടിക്കെതിരെ യാക്കൂബ് മേമന്‍(53)നല്‍കിയ തെറ്റുതിരുത്തല്‍ ഹര്‍ജി ഇന്നലെ ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയില്‍ കൂടിയ ബെഞ്ച് തള്ളി.

മേമന്റെ അപേക്ഷയ്‌ക്ക് ഒരു പരിഗണനയും നല്‍കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും ഒഴിവാക്കി അടച്ചിട്ട കോടതിയാണ് തെറ്റുതിരുത്തല്‍ ഹര്‍ജി പരിഗണിച്ചത്. കോടതിയുടെ നടപടിയോടെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാനുള്ള യാക്കൂബ് മേമന്റെ അവസാന ശ്രമവും അവസാനിച്ചു. ഇതോടെ 30ന് രാവിലെ ഏഴുമണിക്ക് യാക്കൂബ് മേമനെ തൂക്കിലേറ്റും.

യാക്കൂബ് അബ്ദുള്‍ റസാഖ് മേമന്‍ നല്‍കിയ ദയാഹര്‍ജി ഈവര്‍ഷം ഏപ്രിലില്‍ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി തള്ളിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി ഒരുതവണ സുപ്രീംകോടതി തള്ളിയതിനാല്‍ തെറ്റുതിരുത്തല്‍ ഹര്‍ജിയിന്മേല്‍ യാക്കൂബ് മേമന് അനുകൂല തീരുമാനം ഉണ്ടാകാനുള്ള സാധ്യതകളില്ലെന്ന് നിയമവിദഗ്ധര്‍ നിരീക്ഷിച്ചതാണ്.

ശിക്ഷ നടപ്പാക്കേണ്ടതിന്റെ ഒരുക്കങ്ങള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുരോഗമിക്കുകയാണ്. ആരാച്ചാരുടെ അഭാവത്തില്‍ ജയില്‍ ജീവനക്കാര്‍ തന്നെയാകും മേമന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് ലഭിക്കുന്ന വിവരം. മൂന്നു ജയില്‍ ജീവനക്കാരെ ഇതിനായി പ്രത്യേക പരിശീലനം നല്‍കി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആരാണ് ദൗത്യം നിര്‍വഹിക്കുകയെന്ന് 30ന് രാവിലെ മാത്രമേ ഇവരെ അറിയിക്കൂ. 27നോ 28നോ ഡമ്മി ഉപയോഗിച്ചുള്ള തൂക്കിലേറ്റം ജയിലില്‍ നടത്തും. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെടുന്ന 24-ാമത്തെ വ്യക്തിയാകും യാക്കൂബ് മേമന്‍. 1984ലാണ് അവസാനമായി നാഗ്പൂര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കിയത്.

257പേര്‍ കൊല്ലപ്പെട്ടു; മുംബൈ നടുങ്ങി വിറച്ചു

1993 മാര്‍ച്ച് 12ന് മുംബൈയിലെ 13 ഇടങ്ങളിലായി നടന്ന സ്‌ഫോടനപരമ്പരകളില്‍ 257പേര്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈ മഹാനഗരം നടുങ്ങിവിറച്ച സംഭവത്തില്‍ 700ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ സഹോദരനും ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുമായ ടൈഗര്‍മേമന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്യപ്പെട്ടത്. ദാവൂദ്, ടൈഗര്‍ മേമന്‍ ഉള്‍പ്പെടെയുള്ള സൂത്രധാരകന്മാര്‍ ഇനിയും പിടിയിലായിട്ടില്ല.

കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി 2007 ജൂലൈ 27ന് പ്രത്യേക ടാഡ കോടതി യാക്കൂബ് മേമന് വധശിക്ഷ വിധിച്ചു. മുംബൈ സ്‌ഫോടനങ്ങള്‍ക്കാവശ്യമായ സാമ്പത്തികസഹായം നല്‍കിയതുള്‍പ്പെടെ മേമനെതിരായ തെളിവുകള്‍ എല്ലാം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി. ടാഡ കോടതി വിധിക്കെതിരെ മുംബൈ ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ അപ്പീലുകള്‍ നല്‍കിയെങ്കിലും ടാഡകോടതിവിധി മേല്‍കോടതികളും ശരിവെച്ചു. 2013 മാര്‍ച്ച് 21ന് സുപ്രീംകോടതി വധശിക്ഷ ശരിവെച്ചതോടെ രാഷ്‌ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി ഏപ്രിലില്‍ തള്ളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.