ന്യൂദല്‍ഹി: പുതുതിയതായി റിക്രൂട്ട് ചെയ്ത ഭീകരരെ ബോട്ടിലിരുത്തിയ ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)പുറത്തുവിട്ടു. ഈ ബോട്ടിലിരിക്കുന്നവര് ഇന്ത്യക്കാരാണെന്നാണ് ഐഎസ് അവകാശവാദം.
ഐ.എസുമായി ബന്ധമുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലീഷ് സബ്ടൈറ്റിലുള്ള ഐ.എസിന്റെ പുതിയ വീഡിയോയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ. രണ്ട് ബോട്ടുകളില്‍ ‘ഇന്ത്യക്കാരായ’ ഐ.എസ് ഭീകരര്‍ സഞ്ചരിക്കുന്ന ചിത്രമാണിത്.
ചിത്രത്തിലൊരാള്‍ ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡറായ മുഹമ്മദ് ബാബയാണെന്നാണ് അവകാശവാദം. ഇയാള്‍ സിറിയയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. അബു ഖാഖ അല്‍ ഹിന്ദിയെന്ന ഐ.എസ് നേതാവാണെന്ന് അവകാശപ്പെടുന്ന മറ്റൊരു ചിത്രവും ട്വിറ്റര്‍ വഴി പുറത്തുവിട്ടിട്ടുണ്ട്.
















