ന്യൂദല്‍ഹി:പുരുഷന്മാരുടെ വിവാഹപ്രായം 21ല്‍ നിന്ന് പതിനെട്ടായി കുറയ്ക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച സമതിയുടെ ശുപാര്‍ശകളിലാണ് ഇക്കാര്യം.മുസഌങ്ങളുടെ ഇടയിലുള്ള തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന രീതി അവസാനിപ്പിക്കുക,ക്രിസ്ത്യാനികളുടെ വിവാഹ മോചനത്തിനുള്ള സമയം രണ്ടില്‍നിന്ന് ഒരു വര്‍ഷമാക്കി കുറയ്ക്കുക, ശൈശവവിവാഹ നിരോധനനിയമത്തില്‍ ഭേദഗതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കാന്‍
സ്പര്ശനത്തെക്കുറിച്ച് ചിത്രം
ന്യൂദല്‍ഹി:പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വനിതാശിശു ക്ഷേമമന്ത്രാലയം പുതിയ ഷോര്‍ട്ട് ഫിലിം കൊണ്ടുവരുന്നു.സ്പര്‍ശനം, നല്ലതും ചീത്തയും എന്നതാണ് ഹൃസ്വചിത്രം. ഇവ സ്കൂളുകൡ പ്രദര്‍ശിപ്പിച്ച് കൊച്ചു കുട്ടികളെ നല്ലതും മോശം അര്‍ഥത്തിലുള്ളതുമായ സ്പര്‍ശനങ്ങളെ തിരിച്ചറിയാന്‍ പ്രപ്തരാക്കുകയാണ് ലക്ഷ്യം,കേന്ദ്രമന്ത്രി മേനകാ ഗാന്ധി പറഞ്ഞു.
ക്രൈസിസ് സെന്ററുകള്‍
ലൈംഗിക പീഡനങ്ങള്‍ തടയാന്‍, ഹെല്‍പ്പ് ലൈനിന്റെ സഹായത്തോടെ പരസ്പരം ബന്ധിച്ചിരിക്കുന്ന ക്രൈസിസ് സെന്ററുകള്‍ ഉടന്‍ തുടങ്ങും. ഓരോ സംസ്ഥാനത്തും ഓരോ സെന്ററുകളാണ് ആരംഭിക്കുക.
പോലീസില്‍ 33 ശതമാനം വനിതാ സംവരണം വേണമെന്ന നിര്‍ദ്ദേശവും മന്ത്രി മുന്നോട്ടുവച്ചു. പ്രത്യേക പോലീസ് ഓഫീസര്‍മാരായ സ്ത്രീകളെ നിയമിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
















