ന്യൂദൽഹി: മാഗിക്ക് പിന്നാലെ ഐസ്‌ക്രീമുകൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭഷ്യ സുരക്ഷാ വകുപ്പ് പദ്ധതിയിടുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം.
2016 ജൂൺ വരെയുള്ള ഒരു വർഷ കാലത്തേയ്‌ക്ക് ചൈന്നീസ് പാലുകളും പാൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തിയ സാഹചര്യവും പരിശോധനാ നീക്കത്തിന് പിന്നിലുണ്ട്. നേരത്തെ ചൈന്നീസ് പാലിലും ഉൽപ്പന്നങ്ങളിലും മെലാമിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഇറക്കുമതിയിലെ വിലക്കിന് കാരണം. പ്ലാസ്റ്റിക് വളം വ്യവസങ്ങൾക്ക് വേണ്ടിയാണ് സാധാരണയായി മെലാമിൻ ഉപയോഗിക്കാറുള്ളത്.
പാൽ ഉൽപ്പന്നങ്ങൾക്ക് പുറമേ ഐസ്‌ക്രീമുകളും പരിശോധനയ്‌ക്ക് വിധേയമാക്കും. കുടിവെള്ളത്തിലും അതുപോലെ തന്നെ മായം കലർന്ന പാൽ, ഭഷ്യ എണ്ണകൾ എന്നിവയിലും ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് ഭഷ്യ വകുപ്പ് നേരത്തെ നിർദ്ദേശിച്ചിരുന്നു.
മാഗിയിൽ ചൈന്നീസ് ഉപ്പിന്റെ അളവ് ക്രമാതീതമായി കണ്ടെത്തിയതിനെ തുടർന്നുണ്ടായ വിവാദങ്ങളും പരിശോധന ശക്തമാക്കുന്നതിന് നിദാനമായി.
















