Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാഭ്യാസ മേഖലയിലെ സംഘടനകളുമായി സ്മൃതി ഇറാനി ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 09:34 pm IST
in India

ന്യൂദല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി സംഘപരിവാര്‍ വിദ്യാഭ്യാസ സംഘടനകളുമായി കൂടിക്കാഴ്ച നടത്തി. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ദേശീയതയിലും സ്വാഭിമാനത്തിലും ഭാരതീയ മൂല്യങ്ങളിലും ഊന്നിയുള്ള ആധുനിക വിദ്യാഭ്യസ രീതി വികസിപ്പിച്ചെടുക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

ശിക്ഷാബച്ചാവോ ആന്ദോളന്‍, എബിവിപി, വിദ്യാഭാരതി, സംസ്‌കൃത ഭാരതി, ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ എന്നീ സംഘടനകളുടെ ദേശീയ നേതൃത്വവുമായാണ് മാനവ വിഭവശേഷി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. ദേശീയതാബോധമില്ലാത്ത വിദ്യാഭ്യാസ രീതിയില്‍ നവീകരണം ആവശ്യമാണെന്ന് സംഘടനകള്‍ മാനവ വിഭവശേഷിമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കൃതം-വേദകാലഘട്ട പഠനം എന്നിവ കൂടുതലായി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടന്നു. പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി മന്ത്രി നേരിട്ട് ചര്‍ച്ച നടത്തുന്നത്.

കഴിഞ്ഞയാഴ്ച ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ തയ്യാറാക്കിയ വിദ്യാഭ്യാസ കരടു രേഖയുടെ അടിസ്ഥാനത്തിലാണ് മാനവ വിഭവശേഷിമന്ത്രിയുമായി യോഗം ചേര്‍ന്നത്. 9-12 ക്ലാസുകളിലെ പാഠപ്പുസ്തകങ്ങളില്‍ മാതൃഭാഷയ്‌ക്കൊപ്പം അറബിക്, സംസ്‌കൃതം, പേര്‍ഷ്യന്‍, ലാറ്റിന്‍, ഗ്രീക്ക് എന്നിവയിലേതെങ്കിലും ഭാഷകൂടി പഠിക്കണമെന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് കരട് വിദ്യാഭ്യാസ രേഖയിലുള്ളത്.

എട്ടുവര്‍ഷത്തെ പ്രാഥമിക പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള നാലുവര്‍ഷം നിര്‍ബന്ധമായും സാമ്പത്തികശാസ്ത്രം അടിസ്ഥാനമാക്കിയുള്ള പഠനം നടത്തണമെന്നും വിദ്യാഭ്യാസ രേഖ നിഷ്‌കര്‍ഷിക്കുന്നു. ദീനനാഥ് ബത്രയുടെ നേതൃത്വത്തില്‍ ശിക്ഷാ സന്‍സ്‌കൃതി ഉത്താന്‍ ന്യാസ് വേദഗണിതം ക്ലാസുകളില്‍ നിര്‍ബന്ധമാക്കണമെന്നും ത്രിഭാഷാ സംവിധാനം കൊണ്ടുവരണമെന്നും ജൂണില്‍ മാനവ വിഭവശേഷി വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഭാരതീയത ഇല്ലാത്ത വിദ്യാഭ്യാസ പദ്ധതിയാണ് രാജ്യത്ത് നിരവിലുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വേരുകളും സംസ്‌ക്കാരവും മനസ്സിലാക്കി ആത്മീയ ഏകീകരണം പ്രാപ്തമാക്കുന്ന വിദ്യാഭ്യാസരീതി ആവശ്യമാണെന്നും ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് കൃഷ്ണഗോപാലും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

ഈവര്‍ഷം ആദ്യമാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചത്. നവംബര്‍- ഡിസംബറോട് പുതിയ നയം പ്രഖ്യാപിക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലുള്ള പാഠ്യപദ്ധതി നിലവില്‍ വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.