ന്യൂദല്‍ഹി: പടിഞ്ഞാറന്‍ ദല്‍ഹിയിലെ വിഷ്ണു ഗാര്ഡന് ഏരിയയിലുള്ള നാലുനില കെട്ടിടം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. നിരവധിപ്പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.
സമീപത്ത് മറ്റൊരു കെട്ടിടത്തിനായി പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിനായി കുഴിയും മറ്രും എടുത്തപ്പോള്‍ കാലപഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണു എന്നാണ് പ്രാഥമിക നിഗമനം.
എട്ടു അഗ്നിശമനസേന യൂണിറ്റുകളും ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്)യും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെ ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടാകുമോയെന്ന് കണ്ടെത്തുന്നതിനായി ഡല്‍ഹി ദുരന്തര നിവാരണ വിഭാഗത്തിന്റെ ഒരു സംഘവും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.
















