Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ക്കടകമാസത്തിലെ മുറജപം കാശ്യപാശ്രമത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2015, 09:00 pm IST
in Samskriti

രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ‘നിധി കണ്ടെത്തലും’ മറ്റുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നുവല്ലോ. ക്ഷേത്രത്തിന് വന്നുപെട്ട വിവിധങ്ങളായ ദുര്യോഗങ്ങളുടെ പ്രശ്‌നചിന്തയില്‍ ദേവജ്ഞര്‍ ഒരു കാര്യം എടുത്തു പറഞ്ഞത് ‘പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന മുറജപം മുടങ്ങിയത് വലിയ പ്രയാസങ്ങള്‍ക്ക് ഹേതുവായിട്ടുണ്ട്’ എന്നാണ്. പുതിയ തലമുറക്കാരില്‍ പലരും അന്നാണ് ‘മുറജപം’ എന്ന വാക്ക് ആദ്യമായി കേട്ടത്. സകലവിശ്വത്തെയും മൂലപ്രകൃതിയില്‍ നിന്നു സൃഷ്ടിച്ച ആദിനാരായണനായ ഭഗവാന്റെ വാണിയായ പരമപവിത്രവേദങ്ങളെ മുഴുവനും ഒരുമുറ പാരായണം ചെയ്യുന്നതാണ് മുറജപം. വേദ മന്ത്രങ്ങളാണ് മുറജപത്തില്‍ വിനിയോഗിക്കുക. ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെയുള്ള വേദവ്യാഖ്യാന ഭാഗങ്ങളെ സാധാരണയായി മുറജപത്തില്‍ ഉള്‍പ്പെടുത്താറ് പതിവില്ല. കാരണം ഈശ്വരവാണിയായ വേദമന്ത്രങ്ങള്‍ക്കുമുന്നില്‍ മനുഷ്യകൃതമായ ആരണ്യകങ്ങള്‍ക്കും ഉപനിഷത്തുക്കള്‍ക്കും എന്തു പ്രസക്തി എന്ന് പ്രാചീനഋഷിമാര്‍ ചിന്തിച്ചിരിക്കാം.

പ്രശസ്തമായ മുണ്ഡകോപനിഷത്തില്‍ ഇങ്ങനെ പറയുന്നതു കാണാം: ‘അഗ്നിയാണ് അവന്റെ മൂര്‍ദ്ധാവ്, സൂര്യചന്ദ്രന്മാര്‍ ഇരുകണ്ണുകളാണ്, ദിക്കുകളാണ് അവന്റെ ചെവികള്‍, വേദങ്ങളാണ് അവന്റെ വാണി’. ഈശ്വരന്റെ വാക്ക് വേദമെന്നു കണ്ടെത്തിയ പ്രാചീനഋഷിവര്യന്മാര്‍ അതുകൊണ്ടുതന്നെ വേദം കേള്‍ക്കുന്നതും ചൊല്ലുന്നതും പരമപുണ്യകര്‍മമാണെന്നു പറഞ്ഞു. മന്ത്രംതന്നെ ഋഷിയാണ്, മന്ത്രം ഗുരുവുമാണ് എന്ന് ത്രികാലജ്ഞാനികളായ ആദിമഋഷിമാര്‍ തങ്ങളുടെ ശിഷ്യരോട് പറഞ്ഞു. ഇതെല്ലാം തിരിച്ചറിഞ്ഞ ഒരു ദിവ്യപുരുഷന്‍ ഏകദേശം രണ്ടു നൂറ്റാണ്ടിനു മുമ്പ് ജീവിച്ചിരുന്നു. സാക്ഷാല്‍ ജൈമിനി മഹര്‍ഷിക്കു ശേഷം ഭാരതം കണ്ട ഏറ്റവും മഹാനായ ഋഷിവര്യന്‍-മഹര്‍ഷി ദയാനന്ദ സരസ്വതി.

അദ്ദേഹം പറഞ്ഞു: ”വേദം പഠിക്കുകയും പഠിപ്പിക്കുകയും കേള്‍ക്കുകയും കേള്‍പ്പിക്കുകയും എല്ലാ ശ്രേഷ്ഠന്മാരുടെയും പരമധര്‍മമാണ്”.

മഹര്‍ഷി ദയാനന്ദന്റെ വാക്കുകളാണ് മുറജപം നടത്തുന്നതിന് കാശ്യപാശ്രമത്തിനു പ്രേരണയായത്. തുടര്‍ച്ചയായി രണ്ടുവര്‍ഷം നടത്തി. ഇതു മൂന്നാമത്തെ വര്‍ഷമാണ്. എല്ലാ വര്‍ഷവും കര്‍ക്കടകം ഒന്നു മുതല്‍ ഏഴുവരെ മുടങ്ങാതെ മുറജപം നടത്തണമെന്ന ഒരു സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ആശ്രമം എല്ലാ വര്‍ഷവും മുറജപം സംഘടിപ്പിക്കുന്നത്. എല്ലാത്തിന്റെയും സംയോജകനും സംഘാടകനും ഭഗവാന്‍തന്നെയായതിനാല്‍ നടത്തിപ്പിന് ഇന്നുവരെ ചെറിയ ഒരു തടസ്സംപോലും ഉണ്ടായിട്ടില്ല; വേദഭഗവതിയുടെ കാരുണ്യാതിരേകം എന്നല്ലാതെ എന്തു പറയാന്‍?

എന്തിനാണ് കര്‍ക്കടകമാസത്തില്‍ മുറജപം നടത്തുന്നത്? മാനം തെളിഞ്ഞ ചിങ്ങത്തിലോ വസന്തത്തിന്റെ ആഗമനം വിളിച്ചോതുന്ന ചൈത്രവൈശാഖങ്ങളിലോ നടത്തുന്നതല്ലേ കൂടതല്‍ നല്ലത്? ഏറ്റവും പ്രയാസപ്പെടുന്ന സമയത്തുവേണം ഏറ്റവും നല്ല കാര്യം ചെയ്യുവാന്‍ – ഇത് ആചാര്യന്മാരുടെ ശിക്ഷണമാണ്. ശാരീരികമായും മാനസികമായും ധനപരമായും കാലാവസ്ഥാപരമായും ഏറെ പ്രയാസം നേരിടുന്ന സമയം, സകല പ്രയാസങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ ഈശ്വരവാണിയെ ആശ്രയിക്കുകയല്ലാതെ എന്താണ് വഴി? വേദങ്ങളുടെ അലൗകിക നാദം ശ്രോതാക്കളുടെ ഹൃദന്തങ്ങളെ ചയനം ചെയ്ത് സോമരസത്തിന്റെ ഉറവകളെ സൃഷ്ടിക്കുമെന്ന് ആലങ്കാരികഭാഷയില്‍ ആചാര്യന്മാര്‍ പറയുന്നു. ശ്രോത്രേന്ദ്രിയങ്ങളിലൂടെ ഹൃദയത്തിലേക്കിറങ്ങി ആനന്ദത്തിന്റെ അദ്ഭുതലോകങ്ങളെയാണ് വേദമന്ത്രജപം ഒരുക്കുക.

വേദം പുറത്തല്ല, പുസ്തകത്തിലുമല്ല, അകത്താണ് എന്ന് ഋഷിമാര്‍. അനന്തസാധ്യതകളുടെ അദ്ഭുതസൃഷ്ടിയായ മനുഷ്യനിലെ കഴിവുകളെ ആവിഷ്‌കരിക്കുവാന്‍ വേദമന്ത്രത്തെപ്പോലെ മറ്റൊന്നിനും ശക്തിയില്ല, ഈ മന്ത്രങ്ങളുടെ മായികശക്തിയില്‍ മോഹിതനായല്ലേ സ്വാമി വിവേകാനന്ദന്‍ മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പോലും പറഞ്ഞത് ‘വേദപാഠശാല സ്ഥാപിക്കണമെന്നത് എന്റെ ആഗ്രഹമാണ്’ എന്ന്. എന്തിന് വേദപാഠശാല എന്ന ശിഷ്യന്റെ ചോദ്യത്തിന് ആ പുണ്യാത്മാവിന്റെ മറുപടി ഇങ്ങനെ: ‘അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ വേദപഠനം കൊണ്ടേ സാധിക്കൂ.’

വേദമുറജപം വിശ്വസിക്കാനുള്ളതല്ല, അവിശ്വസിക്കാനുമുള്ളതല്ല; അനുഭവിക്കാനും ആനന്ദിക്കാനുമുള്ളതാണ്. ഹൃദയപദ്മത്തിലെ കൃഷ്ണവര്‍ണത്തെ അകറ്റുന്ന മുരളീരവമാണ് മന്ത്രധ്വനികള്‍. എന്തിനാണ് ഈശ്വരാവതാരവര്‍ണനകള്‍ക്ക് അതിന്റെ രചയിതാക്കള്‍ ഇത്രമേല്‍ പ്രാധാന്യം കൊടുത്തിട്ടുള്ളത്? അതെല്ലാം കഥകള്‍ മാത്രമാണെന്ന് നമുക്കറിയാം. എങ്കിലും ഏതൊരു അവതാരകഥയുടെയും പിന്നില്‍ ധര്‍മസംരക്ഷണം- വേദസംരക്ഷണം എന്ന ലക്ഷ്യം സൂക്ഷ്മദൃക്കുകള്‍ക്ക് കണ്ടെത്താം. അങ്ങനെ വരുമ്പോള്‍ വേദങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഹിന്ദുവിന്റേതാണ്. ഏതൊന്നിനെ സംരക്ഷിക്കുവാന്‍ ഭഗവാന്‍ വിഷ്ണുവിന് അവതരിക്കേണ്ടിവന്നുവോ, ആ പരിശുദ്ധ വേദങ്ങളെ ഹൃദയത്തിലേറ്റി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് കാശ്യപാശ്രമം സ്വീകരിച്ചിട്ടുള്ളത്.

ലോകം കലാപകലുഷിതമാണ്. മനുഷ്യമനസ്സുകള്‍ കലാപഭൂമിയാണ്. ‘ആടിനെ വെട്ടുന്ന ലാഘവത്തോടെ മനുഷ്യനെ വെട്ടുന്നു’ എന്നാണ് പലരും എഴുതാറുള്ളത്. ഒരു ആടിനെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ലാഘവത്തോടെ വെട്ടാം എന്നാണ് ഇതില്‍ പറയുന്ന ആദ്യത്തെ കാര്യം. ഋഷിമാര്‍ ചൊല്ലിയത് ശാന്തിമന്ത്രങ്ങളാണ്. സൂര്യലോകം, അന്തരീക്ഷലോകം, ഭൂലോകം, ജലം, ഔഷധികള്‍, സസ്യലതാദികള്‍ എന്നുവേണ്ട കല്ലും മുള്ളും ശാന്തിയരുളട്ടെ എന്നാണ് വേദമന്ത്രങ്ങള്‍ ആവര്‍ത്തിക്കുന്നത്. ആര്‍ക്കാണ് ശാന്തിമന്ത്രം ചൊല്ലാന്‍ അവകാശം? ദുര്‍ബലനാണോ? തീര്‍ച്ചയായുമല്ല. ബലവാനു മാത്രമേ ശാന്തിമന്ത്രം ചൊല്ലാന്‍ അര്‍ഹതയുള്ളൂ. ബലം എന്നതുകൊണ്ട് കായികശക്തിയെ മാത്രമല്ല വിവക്ഷിച്ചിട്ടുള്ളത്, ആത്മശക്തിയാണ്. ബലമില്ലാത്തവന് ആത്മാവുപോലും അപ്രാപ്യമാണ് എന്ന് ഉപനിഷത്ത്.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.