പ്രകൃതിയിലുള്ള മായയെ നിഷ്‌കളങ്കമായ ജ്ഞാനം കൊണ്ടു മാറ്റുമ്പോള്‍ പരമാനന്ദാവസ്ഥ തെളിഞ്ഞു കാണാം. പരമാനന്ദം സ്വാധീനമായാല്‍ പരലോകവാഴ്ചയായി. ഈ ലോകത്തില്‍ കഴിയുന്നെങ്കിലും ആത്മാവ് ആനന്ദലോകമെന്ന പരലോകത്തില്‍ പരലോകനാഥനായ പരമാത്മാവോടൊത്തു വാഴുന്നു.
നിങ്ങളില്‍ മനസാ, വാചാ, കര്‍മ്മണാ തെറ്റുകളുണ്ടാകുവാന്‍ ഇടയാകരുത്. തെറ്റു വരുന്നതല്ല വരുത്തുന്നതാണ്. തെറ്റു വന്നുപോയിട്ടുണ്ടെങ്കില്‍ തന്നെ താന്‍ പരിശോധിച്ച് ഈശ്വരനോടു മാപ്പ് അപേക്ഷിക്കണം. തെറ്റ് ആവര്‍ത്തിക്കാതിരിക്കുകയും വേണം. സര്‍വ്വേശ്വരന്‍ നമ്മുടെ തെറ്റുകള്‍ അറിയുന്നുണ്ടെന്ന് എപ്പോഴും ഓര്‍മ്മ വേണം. അതിനാല്‍ സത്യസ്വരൂപനായ ദൈവത്തെ ഭയപ്പെട്ടു ജീവിക്കണം.
















