നാസിക്:രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുതീര്ത്ഥാടനമേളയായ കുംഭമേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും. എട്ടുകോടിയിലധികം ആളുകള്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.ഇന്ന് രാവിലെ ഗോദാവരി നദിയുടെ ത്രയമ്പകേശ്വരന്‍ തീരത്ത് പതാക ഉയര്‍ത്തുന്നതോടെ കുംഭമേളയ്ക്ക് തുടക്കമാകും.ഹിന്ദുമത പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും കുഭമേളയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.
പന്ത്രണ്ടു വര്ഷത്തിലോരിക്കലാണ് കുംഭമേള നടത്തുന്നത്. പ്രയാഗ് (അലഹബാദ്), ഹരിദ്വാര്‍, ഉജ്ജൈന്‍, ത്രയംമ്പകേശ്വര്‍-നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള ഹിന്ദുമത തീര്‍ത്ഥാടകരുടെ സംഗമമാണിത്. ദശലക്ഷക്കണക്കിന് സന്യാസിമാരാണ് ഇതിന്റെ ഭാഗമാകാനെത്തുന്നത്. ഗംഗാനദിയിലെ സ്നാനമാണ് കുംഭമേളയിലെ മുഖ്യചടങ്ങ്.ഇതിനോടനുബന്ധിച്ച് ദാനങ്ങളും പിതൃതര്‍പ്പണവും നടത്തും.
12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ഇതുകൂടാതെ ആറു വര്‍ഷത്തിലൊരിക്കല്‍ പ്രയാഗിലെ ഗംഗാ,യമുന,സരസ്വതി തീരത്തും,അര്‍ദ്ധ കുംഭമേളയും നടത്തും.സിംഹസ്ത കുംഭമേള ഉജ്ജൈയ്നിലും നാസിക്കിലെ ത്രയംമ്പകേശ്വരിലുമാണ് നടത്തുന്നത്.273 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് സിംഹസ്ത കുംഭമേളയുടെ പാമ്പര്യം.അഖാടയുടെ നേതൃത്വത്തില്‍ കുംഭമേളയിലെത്തുന്ന സന്യാസിമാര്‍ക്കായി പ്രത്യേകം താമസകേന്ദ്രങ്ങളും, 25000 ഗ്യാസ് കണക്ഷണനും, 39000 ശൗചാലയങ്ങളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.കുഭമേളയിലെത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനായി 714 ഏക്കറുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.550 സിസിടിവി,സന്യാസിമാര്‍ക്കായി 20000 സന്നദ്ധ പ്രവര്‍ത്തകരേയും നിയമിച്ചിട്ടുണ്ട്.
പ്രദേശത്ത് ഒരുതരത്തിലുമുള്ള പ്ലാസ്റ്റിക് അനുവദിക്കുന്നതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 278 കോടി രൂപയാണ് കുഭമേളയുടെ മൊത്തം തുക കണക്കാക്കിയിരിക്കുന്നത്. ഇതാനായി ത്രയമ്പകേശ്വരില് എഴ് മലമ്പാതകളും നിര്‍മിച്ചിട്ടുണ്ട്. കുംഭമേളയുടെ മുഖ്യചടങ്ങായ ശാഹി സ്നാന് നാലുദിവസങ്ങളില്‍ നടത്തും. ആഗസ്ത് 29നും സെപ്തംബര്‍ 13നും നാസിക്കിലും ത്രയംമ്പകേശ്വരിലും 18 സെപ്തംബറില്‍ നാസിക്കിലും 25 സെപ്തംബറില്‍ ത്രയംമ്പകേശ്വരിലും നടക്കും. പ്രധാനചടങ്ങായ രാമകുന്ദ് നാസിക്കില്‍ ഇന്ന് നടക്കും.
















