മതില്‍ കെട്ടി സൂക്ഷിച്ചിട്ടുള്ള സ്ഥലത്ത് അന്യ ആളുകളോ അലഞ്ഞു നടക്കുന്ന നാല്‍ക്കാലികളോ കടക്കുകയില്ല. ഗുരു ആത്മാവിനു ചുറ്റും ബലമായ് കെട്ടുന്ന മതിലാണ് നിയമം. ഈ മതില്‍ക്കെട്ടിനുള്ളിലേക്ക് അന്യവിചാരങ്ങളും ദുഷ്ട ചിന്തകളും കടക്കാതെയിരിക്കുവാന്‍ മതില്‍ക്കെട്ടു ബലമായി സൂക്ഷിക്കണം. ഇപ്രകാരം നിയമം ബലപ്പെടുത്തിയുള്ള ജീവിതമാണ് പരിശുദ്ധ ജീവിതം.
















