സത്യം നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവരാണ് ശരിയായ ഭക്തന്മാര്‍. എല്ലാ വേദങ്ങളുടെയും സത്ത ഈ സത്യം സ്ഥാപിക്കുന്നതിലാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ന് സനാതനസത്യം അംഗീകരിക്കുന്നവര്‍ വളരെ വിരളമാണ്. സത്യത്തെ ഉപേക്ഷിക്കരുത്.
സത്യവും ധര്‍മവും കൂടിച്ചേരുമ്പോള്‍ അവിടെ ശാന്തിയും പ്രേമവും ഉണ്ടാകുന്നു. വാസ്തവത്തില്‍ മറ്റെല്ലാ മാനുഷിക മൂല്യങ്ങള്‍ക്കും അടിസ്ഥാനം ധര്‍മം, ശാന്തി, പ്രേമം, അഹിംസ എന്നിവയാണ്.
















