Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വെള്ളായണി ശ്രീ ദേവീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 07:54 pm IST
in Travel

തിരുവനന്തപുരം ജില്ലയില്‍ കല്ലിയൂര്‍ പഞ്ചായത്തിലാണ് നൂറ്റാണ്ടുക്കള്‍ പഴക്കമുള്ള വെള്ളായണി ദേവീക്ഷേത്രം. കേരളത്തിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

ക്ഷേത്രത്തില്‍ നിന്നും കുറച്ച് അകലെ വെള്ളായണിക്കായല്‍. ഒരുകാലത്ത് കായലിന്റെ പരിസരത്തെ തെങ്ങുകളില്‍  കള്ളുചെത്തിയിരുന്ന ഒരു ചെത്തുകാരന്‍. അയാള്‍ കള്ളെടുക്കാനെത്തുമ്പോഴേക്കും കലത്തില്‍ കള്ളു കാണാനില്ല. ഇതു പതിവായപ്പോള്‍ കള്ള് ആരോ മോഷ്ടിക്കുകയാണെന്ന് തോന്നി.

കള്ളനെ കയ്യോടെ പിടികൂടാന്‍ ശ്രമിച്ച അയാളുടെ മുന്നില്‍പ്പെട്ടത് ഒരു തവളയായിരുന്നു. അത് ഒരു തെങ്ങില്‍ നിന്നും മറ്റൊന്നിലേയ്‌ക്ക് ചാടി കള്ളൂറ്റിക്കുടിക്കുന്നുവെന്ന് അയാള്‍ക്ക് ബോധ്യമായി. എന്നാല്‍ അതുപോലൊരു തവളയെ മുന്‍പൊരിക്കലും അയാള്‍ കണ്ടിരുന്നില്ല. വിചിത്രമായ തവളയെ പിടികൂടാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ കൈയ്യിലിരുന്ന തേര്‍കൊണ്ടാരു ഏറുകൊടുത്തു.

കാലില്‍ ഏറുകൊണ്ട തവള കായലില്‍ ചാടി രക്ഷപ്പെട്ടു. തവളയില്‍ അസാധാരണശക്തി വൈഭവമാണ് അയാള്‍ ദര്‍ശിച്ചത്. ഏഴുദിവസത്തെ തിരച്ചലിനുശേഷം ദേവിയെ കണ്ടെത്തി. പിന്നെ എട്ടുനായര്‍ തറവാട്ടുകാരുടെ സഹായത്തോടെ മുടിപ്പുരപണിത് ഭദ്രകാളിയെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം.  വെള്ളായണി കൊട്ടാരത്തില്‍ കഴിയുമ്പോള്‍ മഹാറാണി സേതുലക്ഷ്മിഭായി തമ്പുരാട്ടി തങ്കത്തിരുമുടി നിര്‍മ്മിച്ച് ദേവിക്ക് സമര്‍പ്പിക്കുകയുണ്ടായി.

പ്രധാന ശ്രീകോവിലില്‍ ഭദ്രകാളി. വടക്കോട്ടാണ് ദര്‍ശനം. ശ്രീകോവിലിനോട് ചേര്‍ന്ന് വടക്കോട്ടും കിഴക്കോട്ടും നടപ്പുരയുണ്ട്. നിത്യവും വൈകിട്ട് ആറുമണിക്ക് നട തുറക്കും. ഏഴരയ്‌ക്ക് ദീപാരാധന നടക്കും. എന്നാല്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്ക് നടതുറന്ന് ഒന്നരയ്‌ക്ക് മധു പൂജയുണ്ട്. ഇവിടുത്തെ ഭഗവതിയുടെ പ്രസാദത്തിന് ചാര്‍ത്തുപൊടി എന്നാണ് പറയുക. മാടനാണ് ഉപദേവന്‍.

വെള്ളായണിയില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാളിയൂട്ട് പ്രസിദ്ധം. കുംഭമാസം ഒടുവില്‍ തുടങ്ങി മേടം പത്തിന് അവസാനിക്കുന്ന കാളിയൂട്ട് ദക്ഷിണകേരളത്തില്‍ അറിയപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. മേടം ഒന്നാം തീയതിക്കാണ് നിറപറ. ദാരികനെ അനേ്വഷിച്ചുള്ള യാത്രയെ ഇത് സൂചിപ്പിക്കുന്നു. നാടാകെ ചുറ്റിക്കറങ്ങിയശേഷം ക്ഷേത്രത്തിനു പുറത്തു ദേവി വിശ്രമിക്കും. ദാരികനെ കണ്ടുപിടിക്കാനുള്ള വഴി അവിടെയിരുന്നാണ് ആലോചിക്കുക. ഒരുവെളിപാട് പോലെ ആകാശത്തിനും ഭൂമിയ്‌ക്കും ഇടയ്‌ക്ക് ഇരുന്ന് അനേ്വഷിക്കാമെന്ന് തീരുമാനിക്കുന്നു. അങ്ങനെയാണു പണറു കെട്ടുന്നത്. പത്തടി അകലത്തില്‍ നാല് തെങ്ങുകള്‍ നാട്ടി അതിനുമുകളില്‍ പലക നിരത്തിയാണ് പണറുകെട്ടുന്നത്. പറണിന് എഴുപത്തിയഞ്ച് അടിയോളം ഉയരം വരും.

പണറിലേക്ക് കയറാന്‍ കമുകുകൊണ്ടൊരു ഏണിയും ഉണ്ടാകും. ഒരു ചെറിയ പണറ് വേറെയും കെട്ടും. പറണുകള്‍ക്ക് മുകളിലിരുന്നാണ് പോര്‍വിളി നടത്തുക. ഭദ്രകാളിയും ദാരികനും മേടം പത്തിന് ഏറ്റുമുട്ടും. ദാരികന്റെ തലയറുത്തെടുത്തശേഷം ക്ഷേത്രപരിസരത്തുള്ള ചെമ്പരത്തിപ്ലാവിന്റെ ചുവട്ടില്‍ ദേവി വിശ്രമിക്കും.  പിന്നെ ആറാട്ടു നടക്കും.

ആറാട്ടിനോടനുബന്ധിച്ച് വെള്ളായണികായലില്‍ ഇറങ്ങി ആരും കുളിക്കാറില്ല. അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയായിരിക്കും അമ്മയ്‌ക്ക് ആറാട്ടിനുള്ള വെള്ളംകോരി കൊടുക്കുന്നത്. ഇതൊരു വിശേഷചടങ്ങാണ്. നൂറ്റിയൊന്നു കലശംകൊണ്ട് ആറാടികഴിഞ്ഞാല്‍ താലപ്പൊലിയെന്തിയ ബാലികമാരാല്‍ ആനയിക്കപ്പെട്ട അമ്മയുടെ തിരിച്ചുള്ള യാത്ര തുടങ്ങും. വരുന്ന വഴിക്ക് തട്ടുപൂജയുമുണ്ടാകും. ക്ഷേത്രത്തിന് മൂന്നുവലം വച്ച് അമ്മയെ അകത്തേയ്‌ക്ക് എഴുന്നള്ളിക്കും. അതോടെ ഉത്സവചടങ്ങുകള്‍ അവസാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.