നിങ്ങള്‍ സ്വത്തു ശേഖരിക്കുന്നത് സഹായമര്‍ഹിക്കുന്നവര്‍ക്കു നല്‍കാനായിരിക്കണം. ദരിദ്രര്‍ക്കു ധനം നല്കുന്നതുപോലെ സ്നേഹമില്ലാത്തവര്ക്കു സ്നേഹം പകര്‍ന്നു കൊടുത്ത് അവരെ സ്നേഹ സമ്പന്നരാക്കുക. സന്യാസികള്‍ക്കു ധനം നല്‍കേണ്ട ആവശ്യമില്ല. അവര്‍ ധനം ആഗ്രഹിക്കാത്തവരാണ്. ധനത്തില്‍ ആര്‍ത്തിയുള്ളവര്‍ സന്യാസികളല്ല.
സമ്പാദ്യത്തില്‍ ഒരംശം ഭാവിയില്‍ കുട്ടികള്‍ക്കു സുഖജീവിതം നയിക്കാന്‍ വേണ്ടി കരുതിവയ്ക്കുക. കുടുംബത്തെ സ്നേഹിക്കുന്നവരുടെ കടമയാണത്. മറ്റൊരുഭാഗം അനാഥസംരക്ഷണത്തിനുവേണ്ടിയും നീക്കിവയ്ക്കണം. നല്ല കാര്യങ്ങള്‍ക്കായി ധനം, വ്യയം, ചെയ്യുന്നതു ദുര്‍വ്യയമല്ല.
ആര്‍ക്കും ഉപയോഗമില്ലാതെ അതു കെട്ടി വയ്ക്കുന്നതാണു ദുര്‍വ്യയം. ഈശ്വരന് നിങ്ങളെ ധനം തന്ന് അനുഗ്രഹിച്ചു. ആ ധനം ദാനം ചെയ്ത് നിങ്ങള്‍ നിര്‍ധനരായ സഹജീവികളെ അനുഗ്രഹിക്കുക. ദാതാവിന്റെ മഹത്ത്വം അയാള്‍ക്കപ്പോള്‍ അനുഭവവേദ്യമാകും.
















