തങ്ങള്‍ ഈശ്വരനില്‍ വിശ്വസിക്കുന്നുണ്ടെന്നു വിളംബരം ചെയ്യുകയും, അതോടൊപ്പം ഒരു ചെറിയ സംഘടനക്ക് സത്യത്തിന്റെ കുത്തക മുഴുവന്‍ ഈശ്വരന്‍ കൈമാറിയിട്ടുണ്ടെന്നും ബാക്കി മാനവലോകത്തിന്റെ ഒക്കെ രക്ഷാകര്‍ത്താക്കന്‍മാര്‍ തങ്ങളാണെന്നും വിശ്വസിക്കുന്നതെങ്ങനെയെന്ന് എനിക്കു തീരെ മനസ്സിലാകുന്നില്ല.
അതിനെ എങ്ങനെ മതമെന്നു വിളിക്കും. മതമെന്നാല്‍ സ്വാനുഭവമാണ്; വെറും വാക്ക്, വിശ്വസിക്കാനുള്ള വെറും വെമ്പല്‍, ഇരുട്ടത്തുള്ള തപ്പിത്തടയല്‍, പൂര്‍വികന്മാരുടെ വാക്കുകള്‍ തത്തയെപ്പോലെ ഉരുവിടല്‍, മതതത്ത്വങ്ങള്‍കൊണ്ട് രാഷ്‌ട്രീയവ്യാപാരം സാധിക്കല്‍ ഇതൊന്നും മതമല്ല.
















