638. മുദ്രിണീ – മുദ്ര ധരിക്കുന്നവള്‍. ആശയങ്ങളുടെയോ ഭാവങ്ങളുടെയോ വസ്തുക്കളുടെയോ പ്രതീകമായി ഉപയോഗിക്കുന്ന പലതരം അംഗുലീവിന്യാസങ്ങളെയും കരചലനങ്ങളെയും ശരീരവടിവുകളെയും മുദ്ര എന്നുപറയും. ലൗകികം, താന്ത്രികം, വൈദികള്‍ എന്നു മുദ്രകളെ മൂന്നു മഹാവിഭാഗങ്ങളായി തിരിക്കാം. ഭക്തരെ അനുഗ്രഹിക്കാനായി അഭയ വരദമുദ്രകളാണ് സാധാരണയായി ധരിക്കുന്നത്.
ശ്യാമളാദേവി കലാദേവതയും കൂടി ആയതുകൊണ്ട് നാമ്യ ശാസ്ത്രപ്രകാരമുള്ള മുദ്രകള്‍ക്കു ദേവി അധിഷ്ഠാനദേവതയുമാണ്.
ലളിതാദേവിയുടെ ശക്തിസാമ്രാജ്യത്തിന്റെ മുഖ്യഭരണാധികാരിയായ ശ്യാമളാദേവി അധികാരമുദ്രയായി ലളിതാദേവി നല്കിയ ഖഡ്ഗം ധരിക്കുന്നതിനാലും മുദ്രിണിയാണ്.
639. പ്രിയകപ്രിയാ – പ്രിയകത്തെ ഇഷ്ടപ്പെടുന്നവള്‍. പ്രിയകത്തിനു തൊഴല്‍ എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ ഞാഴല്പ്പുവ് ഇഷ്ടപ്പെടുന്നവള്‍ എന്നു വ്യാഖ്യാനം. പ്രിയകത്തിനു കുങ്കുമം എന്നും അര്‍ത്ഥമുണ്ട്. കുങ്കുമം ഇഷ്ടപ്പെടുന്നവള്‍ എന്നും വ്യാഖ്യാനിക്കാം. ഒരിനം മാനിന് പ്രിയകം എന്നുപേരുണ്ട്. മാനിനെ ഇഷ്ടപ്പെടുന്നവള്‍ എന്നുമാകാം.
.. തുടരും
















