നമുക്ക് ശാന്തമായി ആണത്തത്തോടുകൂടി പണിയെടുക്കാം. വ്യര്‍ത്ഥമായ മുറുമുറുപ്പുകളിലും തട്ടിക്കയറ്റങ്ങളിലുമായി നമ്മുടെ വീര്യം നഷ്ടപ്പെടുത്തരുത്. ഒരുവന്നും അവന്‍ ശരിയായര്‍ഹിക്കുന്നതു കൊടുക്കാതെ കഴിക്കാന്‍ ലോകത്തിലൊരു ശക്തിക്കും കഴിവില്ലെന്നാണ് എന്നെ സംബന്ധിച്ചിടത്തോളമുള്ള വിശ്വാസം.
കഴിഞ്ഞ കാലങ്ങള്‍ വലുതുതന്നെയായിരുന്നു. തീര്‍ച്ച. എന്നാല്‍ എന്റെ ഉള്ളഴിഞ്ഞ വിശ്വാസം വരാന്‍പോകുന്ന കാലങ്ങള്‍ കൂടുതല്‍ മഹനീയമാകുമെന്നത്രേ.
പരിശുദ്ധിയിലും ക്ഷാന്തിയിലും സ്ഥിരശ്രമത്തിലും നിന്നു തെറ്റാതെ, ശങ്കരന്‍ നമ്മെ കാത്തു രക്ഷിക്കട്ടെ!
















