Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2015, 09:31 pm IST
in Samskriti

ഫലമൂലാശനാ നിത്യം ഭവിഷ്യാമി ന സംശയ:

ന തേ ദുഃഖകരിഷ്യാമി നിവസന്തി സ ഹ ത്വയാ

ഫലമൂലാദികള്‍ ഭക്ഷിച്ച് അങ്ങേക്ക് ഒരു ബുദ്ധിമുട്ടും വരുത്താത്തവിധം അങ്ങയുടെ കൂടെ കാട്ടില്‍ ഞാന്‍ കഴിഞ്ഞുകൊള്ളാം. എന്റെ ആത്മാവ് അങ്ങയുടെ ആത്മാവുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നതുകൊണ്ട് അതിന്റെ വേര്‍പാടില്‍ മരണം മാത്രമേ എനിക്ക് രക്ഷാമാര്‍ഗ്ഗമായുള്ളു. അതുകൊണ്ട് എന്നെ അങ്ങയുടെ കൂടെ കൊണ്ടുപോകുക. വനത്തില്‍ ക്രൗഞ്ചങ്ങളും, കൊക്കുകളും, മുയലുകള്‍, മാനുകള്‍ തുടങ്ങിയവയും അവയുടെ ദാഹം ശമിപ്പിക്കാന്‍ വന്നെത്തുന്ന തടാകങ്ങളുടെ തീരങ്ങളില്‍ അങ്ങയോടൊത്തു വസിക്കുമ്പോള്‍ ഹാ! ഞാന്‍ എത്രമാത്രം ആനന്ദവതിയായിരിക്കും.

വിടര്‍ന്നുവിലസുന്ന പല നിറത്തിലുള്ള താമരകള്‍ നിറഞ്ഞ തടാകങ്ങളും നിബിഡമായ വനവും പ്രകൃതിദൃശ്യങ്ങളും കണ്ടാസ്വദിക്കാന്‍ അങ്ങയോടൊത്തല്ലാതെ മറ്റാരുടെ കൂടെയാണ് ഞാന്‍ യാത്ര ചെയ്യേണ്ടത്. അങ്ങയുടെ പാദങ്ങളെ പിന്തുടരാന്‍ എന്നെ അനുവദിച്ചാല്‍ ദുഃഖമറിയാത്തവളായി എനിക്ക് കഴിയാന്‍ കഴിയും. അതുകൊണ്ട് എന്നേയും അങ്ങയുടെ കൂടെ കൊണ്ടുപോവുക. അല്ലാത്തപക്ഷം

സ്വര്‍ഗ്ഗേ ളപി ചവിനാ വാസോ ഭവിതയദിരാഘവ-

ത്വയാ മമ നരവ്യാഘ്ര നാഹം തമപി രോ ചയേ  

അങ്ങില്ലാത്ത സ്വര്‍ഗ്ഗലോകം പോലും ഞാന്‍ ത്യജിക്കുകതന്നെ ചെയ്യും. അങ്ങയുടെ സാമീപ്യമുണ്ടെങ്കില്‍ നരകവും എനിക്ക് സ്വാഗതാര്‍ഹമാണ്.

സീത പറഞ്ഞതൊക്കെ സഹതാപത്തോടും അനുകമ്പയോടുംകൂടി രാമന്‍ ശ്രദ്ധിച്ചുകേട്ടു. തന്റെ പത്‌നിയുടെ ഹൃദയത്തില്‍ ആളിക്കത്തുന്ന തീവ്രവ്യഥയുടെ ചൂട് രാമന്റെ ഹൃദയത്തേയും പൊള്ളിച്ചു. അത് അദ്ദേഹത്തെ തളര്‍ത്തി. രാമന്‍ ഒരുവിധത്തില്‍ ധൈര്യമവലംബിച്ചുകൊണ്ട് കാട്ടില്‍ നേരിടേണ്ടിവരുന്ന ദുരിതങ്ങളുടെ പട്ടിക സീതയുടെ മുന്നില്‍ നിരത്തിവെച്ചു. ദൃഷ്ടിപഥത്തിലെത്തുന്ന ഏതൊരു മനുഷ്യന്റേയും മേല്‍ ചാടിവീഴുന്ന ഹിംസ്രമൃഗങ്ങളുണ്ട്.

കാലില്‍ചുറ്റുന്ന മുള്ളുവള്ളികളുണ്ട്. നിലത്തുകിടക്കണം. ധരിക്കാന്‍ മരവുരിയേ ലഭിക്കൂ. ചീറ്റിയടിക്കുന്ന കാറ്റും അതില്‍ കടപുഴകി വീഴുന്ന മരങ്ങള്‍ ഇവ ഏതുസമയത്തും അപകടം വരുത്തും. ഞെക്കിഞെരുക്കിക്കൊല്ലുന്ന പെരുമ്പാമ്പുകളുണ്ട്. ഇത്തരം വിപത്തുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. അതിനാല്‍ വനവാസം കഷ്ടാല്‍ കഷ്ടതരമാണ്. കൊട്ടാരത്തില്‍ തന്നെ വസിക്കുന്നതാണ് നല്ലത്.പക്ഷെ ഇതുകൊണ്ടൊന്നും സീതയുടെ തീരുമാനത്തെ മാറ്റാന്‍ സാധിച്ചില്ല. ബുദ്ധിമതിയായ സീത ശ്രീരാമനെ ചൊടിപ്പിക്കാനായി പറഞ്ഞു.

ഹോ… ദൈവമേ മിഥിലാധിപനായ ജനകന്‍ പുരുഷവേഷം ധരിച്ചുവന്ന ഒരു സ്ത്രീയെ തന്റെ ജാമാതാവാക്കിയത് എന്ത് വ്യാമോഹത്തിന് അടിമയായിട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഏതായാലും ശ്രീരാമനെ ശ്ലാഘിക്കുന്നവര്‍ക്കെല്ലാം തെറ്റുപറ്റിയിരിക്കുന്നു. രാമന്‍ യഥാര്‍ത്ഥത്തില്‍ ആളുകള്‍ വര്‍ണ്ണിക്കുന്നതുപോലെയുള്ള രാമനല്ല. കണ്ണീരൊലിപ്പിച്ചുകൊണ്ട് സീത വീണ്ടും പറഞ്ഞു.

യദിമാം ദുഃഖിതാമവം വനം നേതും ന ചേച്ഛസി

    വിഷമഗ്നിം ദലം വാഹമാസ്ഥാസ്യേ മൃത്യുകാരണാത്  

ദുഃഖിതയായ എന്നെ കൂടെ കൊണ്ടുപോകുന്നില്ലെങ്കില്‍ വിഷം തിന്നോ തീയില്‍ ചാടിയോ കയത്തില്‍ മുങ്ങിയോ ഞാന്‍ തീര്‍ച്ചയായും പ്രാണത്യാഗം ചെയ്യും.

വേര്‍പാടിനെക്കുറിച്ചുള്ള ചിന്ത സീതയുടെ ദുഃഖത്തെ വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. അവളുടെ ഓരോ വാക്കിലും അത് നിഴലിച്ച് കാണാന്‍ കഴിയുമായിരുന്നു. കാട്ടിലേക്കു പോകുമ്പോള്‍ തന്നെ കൂടെകൂട്ടിക്കൊണ്ടുപോകുന്നതിന്നുള്ള അനുകൂലമായ അഭിപ്രായം രാമനില്‍ ജനിപ്പിക്കാനുള്ള ഒരു പ്രൗഢയുടെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ടുള്ള സീതയുടെ അന്ത്യശാസനംകേട്ട് രാമന്‍ വിയര്‍ത്തു.

ഒരു ശൈലൂഷനെപ്പോലെ (നടന്‍) അങ്ങ് ഭാര്യയായ എന്നെ മറ്റൊരുവനെ ഏല്പിക്കാനാണോ ഭാവിക്കുന്നത്. ഇതുവരെ അങ്ങയുടെ സഹധര്‍മ്മിണിയായിക്കഴിഞ്ഞ പതിവ്രതയും യുവതിയുമായ ഒരുവളെ ഇങ്ങനെ ദുര്‍വിധിയിലാക്കാനാണോ അങ്ങയുടെ മനസ്സാക്ഷി തീരുമാനിച്ചത്.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.