കൊച്ചി: രാമായണ മാസക്കാലം വിപുലമായി ആഘോഷിക്കാന്‍ രാമായണ മാസാചരണ സമിതി രൂപീകരിച്ചു. കലൂര്‍ ഹിന്ദു സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സീമാ ജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന് മാര്‍ഗദര്‍ശനം നല്കി. കൊച്ചി കോര്‍പ്പറേഷന്റെ മുഴുവന്‍ ഡിവിഷനുകളിലും തൃപ്പൂണിത്തുറ, മരട്, തൃക്കാക്കര മുനിസിപ്പാലിറ്റികളും അനുബന്ധമായ 16 പഞ്ചായത്തുകളും കേന്ദ്രീകരിച്ച് വിപുലമായ രാമായണ മാസാചരണ പരിപാടികള്‍ നടക്കും.
വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് സന്നിഹിതനായിരുന്നു. ആര്‍എസ്എസ് ധര്‍മജാഗരണ പ്രമുഖ് എസ്.ആര്. സുമത്ബാബു ജനറല്‍ കണ്‍വീനറും സന്തോഷ് (വിശ്വഹിന്ദുപരിഷത്ത്), ടി.പി. വേണുഗോപാല്‍ (ക്ഷേത്രസംരക്ഷണ സമിതി) എന്നിവരെ ജോ. കണ്‍വീനര്‍മാരായും തീരുമാനിച്ചു. അധ്യക്ഷനായി എസ്.ജെ.ആര്. കുമാര്‍ അടങ്ങുന്ന 51 അംഗ സമിതി രൂപീകരിച്ചു.
സമിതിയുടെ രക്ഷാധികാരിമാരായി ജസ്റ്റിസ് എം.രാമചന്ദ്രന്, അഡ്വ.പി.വിജയകുമാര്‍, ക്യാപ്റ്റന്‍ സുന്ദരം, ജി.ബി.ദിനചന്ദ്രന്, പ്രഫ.സരള എസ്.പണിക്കര്‍, എന്‍.ആര്. സുധാകരന്, എം.സി. ഉണ്ണികൃഷ്ണന് എന്നിവര്‍ രക്ഷാധികാരിമാരായി തീരുമാനിച്ചു. എസ്.രാജേന്ദ്രന് വിശ്വഹിന്ദുപരിഷത്ത് ജില്ലാ സെക്രട്ടറി, നന്ദകുമാര്‍ പുത്തലത്ത് ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി, എം.കെ.ഗോപിനാഥ്, രശ്മി ബാബു, കൈതപ്രം വാസുദേവന്‍ നമ്പൂതിരി, ഡി.വി.കുറുപ്പ്, െപ്രാഫ. കാമാക്ഷീ നാരായണസ്വാമി, കെ.എ.എസ്. പണിക്കര്‍ എന്നിവരാണ് ഉപാദ്ധ്യക്ഷന്മാര്. കര്‍ക്കടകം ഒന്നിന് രാവിലെ നഗരസങ്കീര്‍ത്തനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: