ഹൈദരാബാദ്: ഇതാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ബസ്. ശീതീകരിച്ച ബുള്ളറ്റ് പ്രൂഫ് ബസില്‍ ഇന്റര്‍നെറ്റ് സംവിധാനമുണ്ട്. മീറ്റിംഗ് ഹാളുണ്ട്. ബസിന്റെ മുകള്‍ ഭാഗം പ്രസംഗ വേദിയുമാക്കാം.
ചണ്ഡീഗഡില്‍ നിര്‍മ്മിച്ച ബസ് ഇന്നലെ ഹൈദരാബാദിലെത്തിച്ചു. പന്ത്രണ്ടു സീറ്റുകളാണ് ബസില്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്കാണിത്. വില അഞ്ചു കോടി. ബസ് നിര്‍മ്മിച്ചത് മേഴ്‌സിഡസ് ബെന്‍സാണ്. നക്‌സല്‍ ഭീഷണിയുള്ളതിനാലാണ് ബസ് ബുള്ളറ്റ് പ്രൂഫ് ആക്കിയതെന്നാണ് റാവുവിന്റെ വിശദീകരണം. പക്ഷെ പുതിയ ബസ് വലിയ വിവാദമായിക്കഴിഞ്ഞു.
സഞ്ചരിക്കുന്ന ഓഫീസാണ് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മാസത്തില്‍ പത്തു ദിവസം മുഖ്യന്‍ ഈ ബസിലായിരിക്കും യാത്ര.
















