ന്യൂയോര്‍ക്ക്: താന്‍ എയറിന്ത്യാ വിമാനം വൈകിപ്പിച്ചെന്ന ആരോപണത്തിനെതിരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ്. നാട്ടിലെത്തിയാലുടന്‍ നുണ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി എടുക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം മുഖ്യമന്ത്രി വൈകിപ്പിച്ചെന്നായിരുന്നു ആരോപണങ്ങളും മാധ്യമവാര്‍ത്തകളും. എല്ലാം മതി, ഞാന്‍ മടങ്ങിയെത്തട്ടെ മാനനഷ്ടത്തിന് കേസ് കൊടക്കും. ഫഡ്‌നാവിസ് തുടര്‍ന്നു.
അതിനിടെ ഫഡ്‌നാവിസിനെ പിന്തുണച്ച് വിമാനയാത്രക്കാര്‍ രംഗത്തെത്തി. അദ്ദേഹം വിമാനം വൈകിപ്പിച്ചിട്ടില്ല. ഫഡ്‌നാവിസ് കയറിയ വിമാനത്തില്‍ ഞാനും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും സമയത്ത് വിമാനത്തില്‍ എത്തി. ഇമിഗ്രേഷന്‍ പ്രശ്‌നം മൂലമാണ് വിമാനം വൈകിയത്.ള ദുഷ്യന്ത് എന്ന യാത്രക്കാരന്‍ ട്വീറ്റ് ചെയ്തു.
ഉദയപ്പൂര്‍ സ്വദേശിയായ എഴുത്തുകാരനും സ്വതന്ത്രപത്രപ്രവര്‍ത്തകനുമാണ് ദുഷ്യന്ത് കാഗര്‍വ. താന്‍ ഫഡ്‌നാവിസിന്റെ തൊട്ടടുത്ത്, പിന്നിലുള്ള സീറ്റിലാണ് ഇരുന്നിരുന്നത്. അദ്ദേഹം വിമാനം താമസിപ്പിച്ചില്ല. അദ്ദേഹം ഫയല്‍ നോക്കുന്ന തിരക്കിലായിരുന്നു. മറ്റൊരു യാത്രക്കാരനായ അരവിന്ദ് ഷാ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഫഡ്‌നാവിസിനൊപ്പം മന്ത്രി സുഭാഷ് ദേശായി, ചീഫ് സെക്രട്ടറി സ്വാധീന്‍ ക്ഷത്രിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി പര്‍വീണ്‍ പര്‍ദേശി പന്നിവരും ഉണ്ടായിരുന്നു. പര്‍ദേശിയെ ചെക്ക് ഇന്‍ ചെയ്‌തെങ്കിലും വിസ ഇല്ലാത്തതിനാല്‍ തടഞ്ഞുവച്ചു. പിന്നീട് ഇയാളുടെ പഴയ പാസ്‌പോര്‍ട്ടിലുള്ള വിസ കൊണ്ടുവന്ന ശേഷമാണ് യാത്രയ്‌ക്ക് അനുവദിച്ചത്.
















