ന്യൂദല്‍ഹി: ലോകപ്രശസ്ത വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ് മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഭാരതത്തില്‍ സൈനിക ഹെലിക്കോപ്ടറുകള്‍ നിര്‍മ്മിക്കും.
മഹീന്ദ്ര ഗ്രൂപ്പുമായി ചേര്‍ന്നാകും ഭാരത സൈന്യത്തിനായി കോപ്ടറുകള്‍ ഉല്പ്പാദിപ്പിക്കുന്നത്.എയര്‍ബസ് ഹെലിക്കോപ്‌ടേഴ്‌സും മഹീന്ദ്രയും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടു.ടാറ്റാ, റിലയന്‍സ് എന്നിവയടക്കം അനവധി സ്വകാര്യകമ്പനികളാണ് സംയുക്ത സംരംഭങ്ങള്‍ക്ക് വിദേശ കമ്പനികളുമായി ധാരണയ്‌ക്ക് ശ്രമിക്കുന്നത്.
ഭാരതത്തിന്റെ പുതുതലമുറ കോപ്ടറുകളാകും ഇനി നിര്‍മ്മിക്കുക, മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് ചെയര്‍മാന്‍ എസ്പി ശുക്‌ള പറഞ്ഞു.
















