ന്യൂദല്‍ഹി: ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയടക്കമുള്ള നവമാധ്യമങ്ങളില്‍ മോശം പരാമര്‍ശങ്ങളുമായി നിറയുന്നവര്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവയില്‍ മോശം ഭാഷ വേണ്ട. പകരം ഇത്തരം മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കണം. പ്രധാനമന്ത്രി നിര്‍ദേശിച്ചു. മോശം പരാമര്‍ശങ്ങള്‍ ഇത്തരം മാധ്യമങ്ങളുടെ അന്തസത്ത തകര്‍ക്കും.
ട്വിറ്ററില്‍ തനിക്കെതിരേ പരാമര്‍ശങ്ങള്‍ വരുമ്പോള്‍ അവരെ ബ്ലോക്ക് ചെയ്യാറില്ലെന്നും ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമായ നൂറു പേരുമായി വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു. തനിക്കു ലഭിച്ച മോശം പരാമര്‍ശങ്ങള്‍ കടലാസിലാക്കിയാല്‍ താജ്മഹല്‍ മൂടാനുള്ളതുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. ട്വിറ്ററില്‍ മോദിക്ക് 13 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.
















