ബാഹ്യമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രാര്‍ത്ഥിച്ചാല്‍ എപ്പോഴും നിറവേറിയെന്നു വരുന്നതല്ല. അപ്പോള്‍ വിശ്വാസം മാറി അവിശ്വാസം വരും. ലോകമോഹനിവര്‍ത്തിക്കായി ഈശ്വരനോട് അടുത്താല്‍ മോഹഭംഗംമൂലം അകലുവാനിടയാകും.
ചൂളയ്‌ക്കു വച്ചു വെന്ത മണ്‍പാത്രം തീയില്‍ വച്ചാല്‍ പൊട്ടുകയില്ല. ദുഃഖത്തില്‍ക്കൂടി സ്ഫുടം ചെയ്‌തെടുത്ത ഹൃദയം ദുഃഖം കൊണ്ടു തകരുകയില്ല.
















