ലോകമാസകലം സൃഷ്ടിച്ചത് ഈശ്വരന് ആനന്ദിക്കുവാനാണ്. ആദിയില്‍ ഏകനായിരുന്ന ഈശ്വരന്‍ മായയെ ബന്ധിച്ചാണ് സൃഷ്ടി നടത്തിയതെങ്കിലും തനിക്കു മായയുമായി ഒരു ബന്ധവുമില്ല. ഈശ്വരാംശമായ ആത്മാക്കളും മായയോടു ബന്ധിച്ചു ജന്മകര്‍മ്മാദികള്‍ നിര്‍വഹിക്കുന്നവരാണെങ്കിലും മായയില്‍ പൂര്‍ണമായി മുഴുകിക്കൂടാ. അതായത് മായ മനസ്സില്‍ കടക്കരുത്. എല്ലാ കറിക്കും ഉപ്പു പാകത്തിനു ചേര്‍ത്താല്‍ സ്വാദു വര്‍ദ്ധിക്കും. എന്നാല്‍ ഉപ്പ് അധികമായാല്‍ കറിയുടെ ഗുണവും സ്വാദും നഷ്ടപ്പെടും. മായയെ മാറ്റാന്‍ മായമില്ലാത്ത ജ്ഞാനം ഗുരു ആത്മാവിനു നേരിട്ടുപദേശിക്കുന്നു. ജ്ഞാനം ഉള്ളിലാകുമ്പോള്‍ അജ്ഞാനമെന്ന മായ പുറത്തുപോകും.”
















