Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മതഭൂരിപക്ഷ-ന്യൂനപക്ഷ വിഭജനം മറയ്‌ക്കുന്ന അപ്രിയ സത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 09:53 pm IST
inVicharam

ദക്ഷിണ ഭാരതത്തില്‍ നല്ല പ്രചാരമുണ്ടെന്നവകാശപ്പെടുന്ന ഒരിംഗ്ലീഷ് ദിനപത്രത്തിലെ കോളമിസ്റ്റ് ഈയിടെയെഴുതി നമ്മുടെ രാജ്യത്ത് കൂടുതല്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഹിന്ദുക്കളും കുറവ് മുസ്ലിങ്ങളുമാണ്, എന്നിട്ടും പഴികേള്‍ക്കുന്നത് മുസ്ലിങ്ങള്‍ക്കാണെന്ന്! അതായത് ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ മാവോയിസ്റ്റ് ആക്രമണങ്ങളാണ് ഭാരതത്തില്‍ ഏറിയ കൂറും അരങ്ങേറുന്നത്. ഈ മാവോയിസ്റ്റുകള്‍ മുഴുവന്‍ ഹിന്ദുക്കളാണ്!! പിന്നെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് വടക്കു കിഴക്കന്‍ മേഖലയിലെ ക്രിസ്ത്യന്‍ സായുധ സംഘടനകള്‍. അവസാനമേ വരുന്നുള്ളൂ ഇസ്ലാമികാതിക്രമങ്ങള്‍.

പിതൃഹത്യക്കാരനെ പുത്രനായി കണക്കാക്കുന്നതിലും ക്രൂരമാണ് മാവോവാദികളെ ഹിന്ദുക്കളായെണ്ണുന്നതെന്ന് അറിയാത്തയാളല്ലാ ഈ കോളമിസ്റ്റ്. ഭാരതത്തോടും ഹിന്ദുത്വത്തോടും ഒരുപോലെ യുദ്ധംപ്രഖ്യാപിച്ചിട്ടുള്ളവരാണ് മാവോയിസ്റ്റുകള്‍. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുവേണ്ടി കൂലിക്കും അല്ലാതെയും ഇവര്‍ വേലചെയ്യുന്നു. ഒഡീഷയില്‍ അവശജനരക്ഷകനായിരുന്ന സ്വാമി ലക്ഷ്മണാനന്ദയെ വെട്ടിനുറുക്കിക്കൊന്നത് ഇതിന്റെ ഭാഗമായാണ്. എത്രവലിയ താപ്പാനയായാലും ഒരു മുസ്ലിമിനെയോ ക്രിസ്ത്യാനിയെയോ ഈ വിപ്ലവകാരികള്‍ തൊട്ടുകളിക്കില്ല. സെമറ്റിക് മതഭീകരരുമായി ചേര്‍ന്ന് സംയുക്ത ഹിന്ദുവിരുദ്ധ-ദേശവിരുദ്ധ പദ്ധതികള്‍ക്കിപ്പോള്‍ ആരംഭം കുറിച്ചിട്ടുണ്ട് ഇക്കൂട്ടരെന്ന് അറിയുന്നു.

തൊണ്ണൂറു ശതമാനം സഖാക്കളും ഹിന്ദുക്കളാണെങ്കിലും ഞങ്ങളിലില്ല ഹൈന്ദവ രക്തം എന്ന മുദ്രാവാക്യമേ ഇവര്‍ വിളിക്കൂ. ഭാരതത്തിന്റെ ഹൈന്ദവത്തനിമ ഇല്ലാതാക്കാന്‍ വെമ്പല്‍കൊള്ളുന്ന വിപ്ലവവീരന്മാരാണിവര്‍. പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷികളാകുന്നതു മുഴുവന്‍ ഹിന്ദുസഖാക്കള്‍. പാര്‍ട്ടിക്കാരാല്‍ കശാപ്പുചെയ്യപ്പെടുന്നതും ഹിന്ദുക്കള്‍.

അങ്ങനെ ദ്വിമുഖാക്രമണവും ഹിന്ദുത്വത്തിനെതിരായി ഇക്കൂട്ടര്‍ നടത്തുന്നുണ്ട്. ചൈനയില്‍ ആയിരം കൈകളോടുകൂടിയതും എണ്ണൂറു വര്‍ഷത്തിലേറെ പഴക്കമുള്ളതുമായ ബുദ്ധപ്രതിമ 60 കോടിയോളം രൂപ ചെലവുചെയ്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടം കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിച്ചതിനെക്കുറിച്ച് 2015 ജൂണ്‍ 14ന് സചിത്ര വാര്‍ത്തയുണ്ടായിരുന്നു ഒരു ദേശീയ മാധ്യമത്തില്‍. കണ്‍ഫ്യൂഷ്യസിനും ഇതേ സൗഭാഗ്യം ആ രാജ്യത്ത് കിട്ടുന്നു. എന്നാല്‍ ശ്രീരാമനും ശ്രീകൃഷ്ണനും വര്‍ഗശത്രുക്കളാണല്ലൊ നമ്മുടെ മാര്‍ക്‌സിസ്റ്റുകള്‍ക്ക്.

കോണ്‍ഗ്രസ് ഹിന്ദുക്കളുടെ കാര്യമെടുത്താല്‍ കാവിഭീകരതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അമേരിക്കന്‍ അംബാസഡറെ ബോധവല്‍ക്കരിച്ച അര്‍ദ്ധഭാരതീയനായ രാഹുല്‍ രാജകുമാരനാണ് ഇവരുടെ മാതൃകാപുരുഷന്‍. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ഐഎസ്‌ഐയുടെ സഹായംതേടാനും മടിക്കേണ്ടതില്ലെന്ന മനോഭാവക്കാരും ഇവര്‍ക്കിടയിലുണ്ടെന്ന് അനുമാനിക്കാം.

മഹാത്മാഗാന്ധിയുടെ സിംഹാസനത്തില്‍ മദാമ്മാ ഗാന്ധിയെ കുടിയിരുത്തി കഴിഞ്ഞിട്ടുള്ള ഖദര്‍ധാരികളിപ്പോള്‍ മാര്‍ക്‌സിറ്റുകളെ അനുകരിച്ചുകൊണ്ട് ബീഫ് മേളകള്‍ നടത്തി തങ്ങളുടെ രാഷ്‌ട്രപിതാവിന് സ്മരണാഞ്ജലിയര്‍പ്പിക്കുന്നു! തമിഴ്‌നാട്ടിലെ ദ്രാവിഡ കഴകക്കാരാണെങ്കില്‍ താത്വികമായി നിരീശ്വരവാദികളും ഹിന്ദുത്വവിരുദ്ധരും രാവണന്റെ അപദാനങ്ങള്‍ വാഴ്‌ത്തുന്നവരുമാണ്. ഇപ്പോള്‍ കെട്ടുതാലി പൊട്ടിക്കല്‍ പ്രസ്ഥാനം ആരംഭിച്ചിട്ടുള്ള ദ്രാവിഡ ‘പുരോഗമനവാദികള്‍’ പെരിയാര്‍-അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളുകളിലൂടെയും പെരുമാള്‍ മുരുകന്‍മാരിലൂടെയും സ്വന്തം പൈതൃകവിരുദ്ധ അജണ്ടകളുമായി മുന്നോട്ടുപോകുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് എത്ര മണ്ഡലങ്ങളില്‍ മുസ്ലിം ഭൂരിപക്ഷം, എത്ര മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷം എന്നുപരിശോധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്ന മതേതര രാഷ്‌ട്രീയക്കാര്‍ എത്രയിടങ്ങളില്‍ ഹിന്ദുഭൂരിപക്ഷം എന്നതിനുപകരം എവിടെ, ഏതെല്ലാം ജാതിക്കാണ് മുന്‍തൂക്കമെന്നേ ചിന്തിക്കാറുള്ളൂ. ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ജാതി സത്യം, മതം മിഥ്യ എന്നല്ലേ ഇതുകൊണ്ടിവര്‍ ധ്വനിപ്പിക്കുന്നത്? ഹൈന്ദവാവകാശങ്ങളുടെ പ്രശ്‌നം വരുമ്പോള്‍ ഏതാണീ ഹിന്ദുമതം, ആര് എപ്പോഴത് സ്ഥാപിച്ചു എന്നെല്ലാം ചോദിക്കുന്നവരുമാണീ രാഷ്‌ട്രീയോപജീവികള്‍.

ഇങ്ങനെയുള്ള മാവോയിസ്റ്റുകളേയും മാര്‍ക്‌സിസ്റ്റുകളെയും നെഹ്‌റുവിയന്‍ കോണ്‍ഗ്രസുകാരെയും ദ്രാവിഡ കഴക്കാരേയുമെല്ലാം കൂട്ടിച്ചേര്‍ത്ത്  ഇവിടെയൊരു ഹിന്ദുഭൂരിപക്ഷമതം സൃഷ്ടിക്കുകയും അതിന്റെയടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റ് ശക്തികളായ ഇസ്ലാമിനെയും ക്രിസ്റ്റ്യാനിറ്റിയെയും ന്യൂനപക്ഷമതങ്ങളായി കണക്കാക്കി വഴിവിട്ട് സേവിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്നതിലെ അശാസ്ത്രീയതയും അന്യായവും പകല്‍വെളിച്ചംപോലെ പ്രകടമാകുന്നു. ഹിന്ദുത്വം ഒരു മതമല്ല, ഭാരതത്തിന്റെ സാംസ്‌കാരിക മേല്‍വിലാസമാണെന്ന് ഈരാജ്യത്തെ പരമോന്നത നീതിപീഠം പലവുരു വ്യക്തമാക്കിയതാണ്. പക്ഷേ സുപ്രീംകോടതിയേക്കാള്‍ സുപ്രീമായി നമ്മുടെ സെക്കുലര്‍ കോടതി തീര്‍പ്പുകല്‍പ്പിച്ചാലെന്തു ചെയ്യും?

അടുത്തകാലത്ത് മതന്യൂനപക്ഷക്കാരനും വിവാദങ്ങളുടെ പിതാവുമായി ഗണിക്കപ്പെടുന്ന ഒരു രാഷ്‌ട്രീയ നേതാവിനോട് കേരളത്തില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായിട്ടും ന്യൂനപക്ഷക്കാരാണല്ലോ മന്ത്രിമാരില്‍ കൂടുതലും എന്ന് അഭിപ്രായപ്പെട്ട ടിവി പ്രോഗ്രാം അവതാരകനോട് ഇദ്ദേഹം പറഞ്ഞ മറുപടി, ഇവിടെ മുസ്ലിങ്ങളും ക്രൈസ്തവരും ചേര്‍ന്നാല്‍ ജനസംഖ്യയില്‍ 45 ശതമാനമായി. മറുവശത്ത് നായരും നമ്പൂതിരിയും കൂടിയാല്‍ 20 ശതമാനമല്ലേ വരുന്നുള്ളൂവെന്നുമാണ്. അവതാരകന്‍ ഉടനെ വിഷയം മാറ്റിയതിനാല്‍ ഇദ്ദേഹത്തിന്റെ കൂടുതല്‍ സുവിശേഷം കേള്‍ക്കാനായില്ല. നായരും നമ്പൂതിരിയും പോലുള്ളവരും മാത്രമേ ഹിന്ദുഗണത്തില്‍പ്പെടുന്നുള്ളവെന്നാണ് നേതാവ് അര്‍ത്ഥമാക്കിയതെന്ന് വ്യക്തം.

അവശഹിന്ദുവിഭാഗങ്ങളെ ക്രൈസ്തവരായി മതംമാറ്റുകയാണെന്ന് പരാതിപ്പെടുമ്പോഴൊക്കെ പ്രസ്തുത വിഭാഗക്കാര്‍ ഹിന്ദുക്കളല്ലെന്നു വാദിക്കുന്നവരാണ് കുരിശുകൃഷിക്കാര്‍. ക്രിസ്ത്യാനിറ്റിക്കുവേണ്ടി ഭാരതചരിത്രം പഠിച്ച ഇന്റോളജിസ്റ്റുകളുടെ ‘ഗവേഷണ പ്രബന്ധങ്ങള്‍’ ഇവര്‍ക്കു സഹായത്തിനുമുണ്ട്.

മുസ്ലിം ചിന്താഗതിയിലേക്കുവന്നാല്‍ സയ്യദ് ഷഹാബുദ്ദീന്‍ എന്ന വര്‍ഗീയ ബുദ്ധിജീവി പ്രസ്താവിച്ചത് ബ്രിട്ടീഷുകാര്‍ പോയതിനുശേഷം ഭാരതം ഭരിക്കേണ്ടത് തന്റെ സമുദായക്കാരായിരുന്നുവെന്നാണല്ലൊ. ഹിന്ദുക്കളെന്നു പറയുന്നവര്‍ രാജ്യത്തെ ജനസംഖ്യയില്‍ 15 ശതമാനംപോലും വരാത്ത ആര്യന്‍ കുടിയേറ്റക്കാരുടെ വംശാവലിയാണെന്ന കാര്യത്തില്‍ ഇയാള്‍ക്ക് സംശയമേ ഇല്ലായിരുന്നുതാനും. സ്വന്തം മതത്തിലെ ദളിതരെക്കുറിച്ചു ചിന്തിച്ച് സമയംകളയാതെ ഹിന്ദുക്കള്‍ക്കിടയിലെ ദളിതരുടെ ദുരിതങ്ങളെക്കുറിച്ചോര്‍ത്തു കണ്ണീര്‍ വാര്‍ക്കുകയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സാമൂഹ്യനീതി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന വിവിധ ഇസ്ലാമിക സംഘടനകള്‍ ഷഹാബുദ്ദീന്റെ കാഴ്ചപ്പാടാണ് തങ്ങളുടേതുമെന്ന് തെളിയിക്കുന്നു. പല ‘ദളിത് മനുഷ്യാവകാശ’ പ്രസ്ഥാനങ്ങളുടെയും റിമോട്ട് കണ്‍ട്രോളും ഇസ്ലാമിസ്റ്റുകളുടെ കയ്യിലാണെന്നുള്ളതെന്നു വ്യക്തം.

ഭാരതത്തിന്റെ ഭൂതകാലം പരിശോധിച്ചാല്‍ ഇസ്ലാം-ക്രൈസ്തവ മതാന്ധതകളില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെട്ടതല്ലാതെ ഹിന്ദുക്കളാല്‍ ഇതരവിഭാഗക്കാര്‍ വേട്ടയാടപ്പെട്ടതിനോ പീഡിപ്പിക്കപ്പെട്ടതിനോ തെളിവേയില്ല. ഇവിടെ അതിഥികളായും അഭയാര്‍ത്ഥികളായും വന്നെത്തിയവരെയെല്ലാം സംരക്ഷിച്ച പാരമ്പര്യമാണ് ഹിന്ദുക്കള്‍ക്കുള്ളതെന്ന് ഒരുവശത്ത് ഘോഷിക്കുകയും മറുവശത്ത് അതേ ഹിന്ദുക്കളില്‍നിന്നും ‘മതന്യൂനപക്ഷക്കാര്‍’ പ്രത്യേക പരിരക്ഷ അര്‍ഹിക്കുന്നുന്നുവെന്ന് വാദിക്കുകയും ചെയ്യുന്നത് ശുദ്ധകാപട്യമല്ലേ? പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹൈന്ദവരുടെ വംശനാശത്തിനു വഴിവച്ച വിഭജനം ഹിന്ദുവിന് തടയാനായില്ല.

കശ്മീര്‍ താഴ്‌വരയില്‍നിന്നും ആട്ടിയോടിക്കപ്പെട്ട മൂന്നുലക്ഷത്തോളം പണ്ഡിറ്റ് വിഭാഗക്കാരെ സ്വന്തം നാട്ടില്‍ പുനരധിവസിപ്പിക്കാനും ഹിന്ദുവിന് ത്രാണി കൈവന്നിട്ടില്ല. മാറാട് കടപ്പുറത്ത് മാപ്പിള ലഹള ആവര്‍ത്തിച്ചതും നാം കണ്ടു. ഈ വസ്തുതകള്‍ക്കെല്ലാം നേരെ കണ്ണടച്ചുകൊണ്ടാണ് ഗുജറാത്തിലെ ‘വംശഹത്യ’യുടെ പേരില്‍ മതേതര മദഗജങ്ങള്‍ ചിഹ്നം വിളിക്കുന്നത്. സര്‍വോപരി ഭാരതത്തിലെ ഓരോ കാനേഷുമാരി റിപ്പോര്‍ട്ടും നല്‍കുന്ന വ്യക്തമായ മുന്നറിയിപ്പ് ഹിന്ദുജനസംഖ്യ കുറയുകയും മുസ്ലിം, ക്രിസ്ത്യന്‍ അംഗസംഖ്യ കൂടിവരികയും ചെയ്യുന്നതായാണ്. ജമ്മു-കശ്മീരില്‍ ശരീയത്ത് ഭരണം നടപ്പിലാക്കണമെന്ന മുറവിളി കേള്‍ക്കുമ്പോള്‍ നാഗാലാന്റിലും മിസോറാമിലും ‘ക്രിസ്തീയ ഭരണം’ നിലവില്‍ വന്നുകഴിഞ്ഞതും വിസ്മരിക്കരുത്.

കേരളമാണെങ്കില്‍ ഇരുവിഭാഗവും പങ്കിട്ടെടുത്ത മട്ടാണ്. ഭൂരിപക്ഷഹിന്ദുവിന്റെ ദയനീയതക്ക് കൂടുതല്‍ ദൃഷ്ടാന്തങ്ങളുടെ അകമ്പടി വേണ്ട.

ഇങ്ങനെ യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഭാരതത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നത് ഹിന്ദുക്കളും ആര്‍ഷസംസ്‌കാരവുമാണെന്നു കാണാം. ഭൂമിയില്‍ മഹത്തായ മറ്റുനാഗരികതകളെല്ലാം മണ്ണടിഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് അവശേഷിക്കുന്ന മരുപ്പച്ചയാണ് ഹൈന്ദവ സംസ്‌കൃതി. ഈ സംസ്‌കൃതിക്കും ചരിത്രമ്യൂസിയത്തിലേക്കു വഴിതുറക്കണോ അതോ ഹിന്ദുക്കളും ഹിന്ദുത്വവും ലോകഹിതത്തിനായി സംരക്ഷിക്കപ്പെടണമോ എന്ന് വിവേകമതികള്‍ തീര്‍പ്പുകല്‍പ്പിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.