Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കോട്ടയില്‍ ശ്രീ ഭഗവതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2015, 10:39 pm IST
inTravel

വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തിലാണ് പുരാതനമായ കോട്ടയില്‍ ഭഗവതി ക്ഷേത്രം. ഒരു ചെറുകുന്നിലാണ് ഈ മഹാക്ഷേത്രം. അടിവാരത്തില്‍ അങ്ങിങ്ങായി കൊച്ചുകൊച്ചുവീടുകള്‍. ആ ഭവനങ്ങള്‍ക്കുമുന്നില്‍ വാഴത്തോപ്പുകള്‍. അവയ്‌ക്കിടയില്‍ തഴച്ചുവളരുന്ന കാപ്പിച്ചെടികള്‍. വിസ്തൃതമായ ആ കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെ ക്ഷേത്രമുറ്റം വരെ വാഹനമെത്തും. ചുറ്റുമതിലുണ്ട്. അതില്‍ തെളിയുന്ന ദേവശില്പങ്ങള്‍.

ക്ഷേത്രത്തില്‍ രണ്ടുപ്രധാന മൂര്‍ത്തികള്‍. ഭദ്രകാളിയും ശിവനും. പ്രതേ്യകം ശ്രീകോവിലുകള്‍. പടിഞ്ഞാറോട്ട് ദര്‍ശനം. ഭഗവതിയുടെ ശ്രീകോവിലിന്റെ മണ്ഡപത്തില്‍ കോട്ടയില്‍ തമ്പുരാന്റെ വാള്‍ സൂക്ഷിച്ചിരിക്കുന്നു.ആദ്യകാലത്ത് ക്ഷേത്രവും കോട്ടയില്‍ തമ്പുരാക്കന്‍മാരുടേതായിരുന്നു. മൂന്നുനേരം പൂജ. പ്രധാന കോവിലിന് ഇടതുവശത്ത് പാര്‍വ്വതിയുണ്ട്. ഇവിടെ പാര്‍വ്വതിയെ കരിവില്ലി എന്നും ശിവനെ കരുമകനെന്നുമാണ് അറിയപ്പെടുക. പ്രധാന ശ്രീകോവിലിനെതിരെ അല്പം വലത്തോട്ടുമാറി ശ്രീരാമനും മഹാലക്ഷ്മിയും വേട്ടക്കൊരുമകനും ഒറ്റ ശ്രീകോവിലിലും ഉപദേന്മാരായ ഗണപതിയും അയ്യപ്പനും ശിവനും ഗുളികനും പ്രതേ്യകം കോവിലുകളിലുമാണ്.

ഭവഗതിയ്‌ക്ക് കടുംപായസവും രക്തപൂഷ്പാഞ്ജലിയും പ്രധാന വഴിപാടുകളാണ്. ചുറ്റുവിളക്കു കത്തിക്കലും ഹോമവും മറ്റു വഴിപാടുകളാണ്.

മനുമഹര്‍ഷി ഇവിടെ തപസ്സു ചെയ്തിരുന്നു. അതുകൊണ്ട് ഇതിന് മനുക്കുന്നുമല എന്ന പേരുവന്നു. പിന്നീട് മണിക്കുന്നുമല എന്ന് അറിയപ്പെടാനും തുടങ്ങി. ഇവിടുത്ത് ത്രിമൂര്‍ത്തി സങ്കല്പത്തിന് ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുണ്ടെന്ന് സങ്കല്പം. എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ മലമുകളില്‍ എല്ലാദിവസവും പൂജയുണ്ടായിരുന്നു. ഒരിക്കല്‍ പൂജകഴിഞ്ഞ് ക്ഷീണിതനായി പൂജാരി മടങ്ങുമ്പോള്‍ ഭഗവദ് സാന്നിധ്യം ഉണ്ടായി. പൂജ ഇനി വര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്നും അത് മീനമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ ആവാമെന്നും അരുളപ്പാടുണ്ടായി. പൂജാരിയുടെ മടക്കയാത്രയില്‍ കോട്ടയില്‍ ക്ഷേത്രത്തിലെ വനദുര്‍ഗ്ഗ കോവിലിനടുത്തെത്തിയപ്പോള്‍ കൈയ്യിരിക്കുന്ന രണ്ടര അപ്പം കല്ലായിതീരുകയും പെട്ടെന്ന് അയ്യോ! അപ്പം! എന്ന് വിളിച്ചുപറയുകയും ചെയ്തു. അതോടെ അയ്യപ്പസാന്നിധ്യമുണ്ടായി എന്ന് പറയപ്പെടുന്നു.

മീനമാസത്തിലെ ഉത്രത്തിനുള്ള മലകയറ്റം പ്രസിദ്ധമാണ്. ജാതിമതഭേദമന്യേ ആയിരക്കണക്കിനാളുകള്‍ മല കയറും. ആയിരത്തിയഞ്ഞൂറോളം അടി ഉയരത്തിലെത്തിയാല്‍ ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരും. അഞ്ചുവാളുകള്‍ പിടിച്ചുകൊണ്ട് തന്ത്രിയും പൂജാരിയും മുന്നിലുണ്ടാകും. ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ഗോവിന്ദ…..ഹരി ഗോവിന്ദാ എന്നുള്ള മന്ത്രങ്ങള്‍ ഉയരും. ഈ ശരണം വിളികേട്ട് കോരിത്തരിച്ച പാറ ഗോവിന്ദപാറയായി അറിയപ്പെടുന്നു. ആ പാറയുടെ മുകളിലാണ് ഭഗവാന്റെ വിഗ്രഹം.

ഔഷധസസ്യങ്ങളും നെല്ലിമരങ്ങളും ചൂരല്‍വള്ളികളും ധാരാളമായി ഈ മലയിലുണ്ട്. ആ പാറയുടെ മുകളില്‍ നിന്നുള്ള കാഴ്ച വിസ്മയാവഹമാണ്.പ്രണവമന്ത്രങ്ങള്‍കൊപ്പം വാദ്യമേളങ്ങളുയരുമ്പോള്‍ അവിടെയുള്ള പാറയിടുക്കില്‍ നിന്നും മേല്‍ശാന്തി തീര്‍ത്ഥമെടുത്ത് എഴുന്നെള്ളിച്ചുവത്രേ. എല്ലാ അഭിഷേകങ്ങളും ചാര്‍ത്തലുകളും നടത്തി ആയിരക്കണക്കിനു നാളീകേരം ഉടച്ചുകൊണ്ടുള്ള കര്‍മ്മങ്ങളും നടക്കും. ഈ ദിവസങ്ങളില്‍ മാത്രമേ പാറയില്‍ നിന്നും ജലം കിട്ടൂ. പാനകത്തിനാവശ്യമായ ജലം വേറെ ശേഖരിക്കും. ഇത് ഗംഗാദേവി പ്രത്യക്ഷപ്പെട്ട് നല്‍കുന്ന തീര്‍ത്ഥമാണെന്ന് വിശ്വാസം. രോഗശാന്തിക്കായി ആള്‍രൂപങ്ങള്‍ സമര്‍പ്പിക്കുന്ന ചടങ്ങുമുണ്ട്. പൂജകഴിഞ്ഞാല്‍ ഉച്ചയോടെ മല ഇറക്കമായി. വടി ഊന്നിയുള്ള ഇറക്കം.

ആവശ്യമായ വടികള്‍ അവിടെത്തന്നെ കിട്ടും. വനദുര്‍ഗ്ഗയുടെ മുല്ലത്തറയിലെത്തിക്കഴിഞ്ഞാല്‍ വടികള്‍ അവിടെ നിക്ഷേപിക്കും. വടികളുടെ കണക്കെടുത്താണ് വര്‍ഷന്തോറും മല കയറിയവരുടെ എണ്ണം കണക്കാക്കുക. അതുകഴിഞ്ഞാല്‍ പ്രസാധമൂട്ടാണ്. പണ്ടേ പ്രസിദ്ധമായ കഞ്ഞിയും പുഴുക്കുമാണ് പ്രസാധമൂട്ടിന്. പിറ്റേദിവസം ഭഗവതി ക്ഷേത്രത്തില്‍ ചുറ്റുവിളക്കും പൂജയുമുണ്ട്. സദ്യയും എഴുന്നെള്ളത്തും കഴിഞ്ഞാല്‍ കലാപരിപാടികളും വെടിക്കെട്ടുമുണ്ടാകും. താഴെക്കാവിലേയ്‌ക്ക് ആറാട്ടുപോകുന്നതോടെ ഉത്സവം സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

World

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

Kerala

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

Kerala

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

Kerala

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.