Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആദിത്യപുരം സൂര്യദേവ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 07:58 pm IST
in Travel

കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിലാണ് പുരാതനമായ ആദിത്യപുരം സൂര്യദേവ ക്ഷേത്രം. മറ്റുക്ഷേത്രങ്ങളെപ്പോലെ തന്നെ നിത്യപൂജയുള്ള ഒരേയൊരു സൂര്യക്ഷേത്രം.     ഒറിസയിലെ കൊണാര്‍ക്കിലുള്ള സൂര്യക്ഷേത്രം പ്രസിദ്ധമാണല്ലോ.

ഇരവിമംഗലം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പണ്ട് ഇവിടം രവി മംഗലം എന്നറിയപ്പെട്ടിരുന്നു. പിന്നീട് ഇരവിമംഗലമായതാകാം എന്ന് കരുതുന്നു. എന്നാല്‍ സൂര്യക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തോടെ ആദിത്യപുരമായി അറിയപ്പെടാന്‍ തുടങ്ങിയതാവാം.

സൂര്യദേവന്റെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശം ഐശ്വര്യസമൃദ്ധമാണ്. ഈ ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറായി ആയാംകുടി മഹാദേവ ക്ഷേത്രവും  ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും തിരുവായാംകുടി മഹാദേവക്ഷത്രവും സ്ഥിതിചെയ്യുന്നു.

ക്ഷേത്രത്തിന് പടിഞ്ഞാറ് കുളം. കിഴക്ക് താഴ്ചയില്‍ നെല്‍പാടങ്ങള്‍. അഴകാര്‍ന്ന എട്ടുതൂണുകളില്‍ നടപ്പന്തല്‍. ഓടുമേഞ്ഞ നാലമ്പലത്തിനുള്ളില്‍ ശ്രീകോവിലില്‍ സൂര്യദേവന്‍ പടിഞ്ഞാറോട്ട് ദര്‍ശനം നല്കുന്നു. നാല് കൈകളുള്ള ശിലവിഗ്രഹം. ഈ വിഗ്രഹത്തിനുമുണ്ട് സവിശേഷത. എണ്ണകൊണ്ടുള്ള അഭിഷേകം കഴിഞ്ഞാല്‍ ജലാഭിഷേകം മതി എണ്ണമയം ഇല്ലാതാകാന്‍ എന്ന പ്രത്യേകതയും ബിംബത്തിനുണ്ട്.  ശംഖും ചക്രവും ഓരോ കൈയിലും മറ്റ് രണ്ടുകൈ രണ്ടും മടിയില്‍ വച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തില്‍ ഭഗവാന്‍ ഇരിക്കുന്നു.

പ്രപഞ്ചസൃഷ്ടി നടക്കുന്ന സമയത്ത് ആദിത്യന് മാത്രമേ പ്രത്യക്ഷരൂപം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ശക്തി മറ്റുദേവീദേവന്മാരെ പോലെയും. അതില്‍ തൃപ്തനാകാതെ ആദിത്യന്‍ തപസ് തുടങ്ങി. ഉടനെ മഹാമായ പ്രത്യക്ഷപ്പെടുകയും കൂടുതല്‍ ശക്തിയുണ്ടാകാന്‍ അനുഗ്രഹിക്കുകയും ചെയ്തു. ആറുനാഴിക പുലരുന്നതുവരെ മറ്റ് ദേവീദേവന്മാര്‍ക്കുള്ള ശക്തികൂടി ആദിത്യനുണ്ടാകട്ടെ എന്നായിരുന്നു ആ അനുഗ്രഹം. അങ്ങനെ തപസനുഷ്ഠിച്ച അതേ രൂപത്തിലുമായി ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ക്ഷേത്രശ്രീകോവിലിന്റെ നേരെ എതിര്‍വശത്ത് കിഴക്കോട്ട് ദര്‍ശനമേകി ദുര്‍ഗയുണ്ട്. മറ്റ് ഉപദേവന്മാരായി നാലമ്പലത്തിന് പുറത്ത് ശാസ്താവും യക്ഷിയും പ്രത്യേകം കോവിലുകളില്‍ സ്ഥിതിചെയ്യുന്നു. ഇവിടെ ഒരു പൂജമാത്രം. നാലരയ്‌ക്ക് നട തുറന്നാല്‍ ഉച്ചയ്‌ക്ക് രണ്ടുവരെയും വൈകിട്ട് അഞ്ചരമുതല്‍ ഏഴരവരെയുമാണ് നട തുറന്നിരിക്കുക. രക്തചന്ദനമാണ് പ്രസാദമായി നല്‍കുക. ഈ ക്ഷേത്രത്തിലെ പ്രധാനവഴിപാട് ആദിത്യപൂജയാണ്. കൂടാതെ രക്തപുഷ്പാഞ്ജലിയും കാവടി വഴിപാടുമുണ്ട്. പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി രക്തചന്ദനമുട്ടി നടയ്‌ക്കുവയ്‌ക്കുന്ന ചടങ്ങുമുണ്ട്. ത്വക്ക് രോഗം മാറുന്നതിന് ഭഗവാന് കിട്ടിയ എണ്ണയും ചാര്‍ത്തിയ രക്തചന്ദനവും പ്രസാദമായി ലഭിക്കും.കണ്ണുരോഗം മാറാന്‍ മഷിയും നല്‍കിവരുന്നു.

മേടമാസത്തിലാണ് ഉത്സവം. കാവടി ഉത്സവവും മേടമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും പത്താമുദയവും ഇവിടെ വിശ്വേഷപ്പെട്ടതാണ്. പത്താമുദയം സൂര്യദേവന് പ്രധാനമാണല്ലോ. വൃശ്ചികമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും കാവടി അഭിഷേകവുമുണ്ട്. ഉച്ചപൂജ സമയത്താണ് ഈ അഭിഷേകം. കാവടിയുടെ വശങ്ങളില്‍ ചന്ദനമുട്ടികള്‍ വച്ചുകെട്ടുന്നപതിവുണ്ട്. രക്തചന്ദന കാവടിയുള്‍പ്പെടെ നൂറുകണക്കിന് കാവടികളാണിവിടെ എത്തുക. മരങ്ങാട്ടുമന കുടുംബത്തിലെ ഒരംഗം കാവടി എടുക്കണമെന്നത് നിര്‍ബന്ധമാണ്. ഇല്ലത്തുനിന്നുള്ള കാവടി മതിലകത്തുമാത്രമേ പ്രദക്ഷിണമുള്ളൂ.

അകത്തും പുറത്തും ഓരോ പ്രദക്ഷിണം മാത്രം. മലയാളമാസത്തിലെ ആദ്യത്തെയും അവസാനത്തെയും ഞായറാഴ്ചകള്‍ പ്രധാനമാണ്. സൂര്യസേവയായ ഞായറാഴ്ച വ്രതം കൊണ്ട്  മനുഷ്യര്‍ക്ക് ആത്മപ്രകാശം ലഭിക്കുന്നു. മലയാളിയുടെ വീട്ടുമുറ്റത്തെ പൊങ്കാലയ്‌ക്ക് പണ്ടുമുതലേ പ്രസിദ്ധിയുണ്ട്. ശനിയാഴ്ച രാത്രിയിലെ ഭക്ഷണം ഉപേക്ഷിച്ച് ഞായറാഴ്ച പ്രഭാതത്തില്‍ ദേഹശുദ്ധിവരുത്തി വീട്ടുമുറ്റത്ത് വട്ടത്തില്‍ ചാണകം കൊണ്ട് മെഴുകി ആദിത്യമന്ത്രങ്ങള്‍ ഉരുവിട്ട് പുത്തന്‍കലത്തിലോ ഉരുളിയിലോ ഉണക്കലരി പറ്റിച്ച് ഗണപതിക്കൊരുക്കി നമസ്‌കരിച്ച് ആദിത്യഭഗവാന് അര്‍പ്പിക്കുന്നതാണ് പൊങ്കാല. അതുപോലൊരു ആദിത്യസേവയിലൂടെ അക്ഷയപാത്രം നേടിയ പാഞ്ചാലിയും സ്യമന്തകംമണി കരസ്ഥമാക്കിയ സ്ത്രാജിത്തുമൊക്കെ ഭക്തമനസുകളില്‍ ഇന്നും ജീവിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.