നിങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് വെളിയില്‍ വന്ന്, കണ്ണ് തുറന്ന് പുറംലോകത്തെ കണ്ട്, ഭ്രമിച്ചുവശയായിരിക്കുന്നു.
നിങ്ങളുടെ വിചാരം എല്ലാം അവിടെയാണെന്നാണ്. അവിടെ, പുറമേക്ക് എത്രയൊക്കെയാണ് നിങ്ങള്‍ ചെയ്തുകൂട്ടുന്നതെങ്കിലും, അതില്‍ കാര്യമൊന്നുമില്ല. ഇവിടെ, നിങ്ങളുടെ ആന്തരികതയിലേക്കായി ഏതെങ്കിലും ചെയ്യുന്നതുവരെ, ശാന്തിയോടെ വര്‍ത്തിക്കുക എന്നത് എന്താണെന്നോ, ആനന്ദത്തൊടെ വര്‍ത്തിക്കുക എന്നത് എന്താണെന്നോ, ഒരു ഭൗതിക ശരീരവും മനസ്സുമെന്ന പരിമിതികള്‍ക്കുള്ളില്‍നിന്ന് എങ്ങനെ അപ്പുറത്തെത്താമെന്നോ, നിങ്ങള്‍ക്കറിയുവാന്‍ കഴിയുകയില്ല.
നിങ്ങളുടെ ഭൗതികശരീരവും മനസ്സുമെന്ന് ഞാന്‍ പറയുമ്പോള്‍, ശരീരം നിങ്ങളുടേതല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
















