ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്നു വരുന്ന ഞാറ്റുവേല മഹോത്സവത്തില്‍ ‘ നീരയും കേരളവും ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാര്‍ ആവശ്യപ്പെട്ടു. കേര കര്‍ഷകരെ രക്ഷിക്കുന്നതിനും, വിഷലിപ്തമായ ശീതള പാനീയങ്ങള്‍ക്ക് പകരം കേരളത്തിന്റെ സ്വന്തം പാനീയം ഉപയോഗിച്ച് ആരോഗ്യ സംരക്ഷണത്തിനും നീര ഉത്പാദനവും വിപണനവും അനിവാര്യമാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.
ഐ.ടി.സി ബാങ്ക് ചെയര്മാന് എം.പി ജാക്സണ് കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ ജോസഫ് ആലപ്പാട്ടിന് സണ്ണി തെങ്ങ് നല്കി കൊണ്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സെമിനാര്‍ സ്വാഗത സംഘം ചെയര്‍മാനും മുരിയാട് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പ്രൊഫ.എം.ബാലചന്ദ്രന് അദ്ധ്യക്ഷനായിരുന്നു.
ചെയര്മാന് ജോസ്.ജെ.ചിറ്റിലപ്പിളളി ആമുഖപ്രഭാഷണം നടത്തി. പ്രൊഫ.എ.എം.വര്‍ഗ്ഗീസ് മോഡറേറ്റര്‍ ആയിരുന്നു. കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ സയന്റിഫിക് ഓഫീസര്‍ ആയിരുന്ന ഡോ.യു.ദിവാകരന്, പാലക്കാട് നാളികേര പ്രൊഡക്ഷന്‍ കമ്പനി ഡയറക്ടര്‍ പത്മനാഭന് ഭാസ്ക്കര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് എ.സി.എസ് വാര്യര്‍, കാറളം സഹകരണബാങ്ക് പ്രസിഡണ്ട് വി.ആര് ഭാസ്ക്കരന്‍, പൂമംഗലം സഹകരണ ബാങ്ക് പ്രസിഡണ്ട് എ.വി.ഗോകുല്‍ ദാസ്, പീപ്പിള്‍സ് ബാങ്ക് പ്രസിഡണ്ട് ജോസ് കൊറിയന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കല്ലംകുന്ന് ബാങ്ക് പ്രസിഡണ്ട് എ.ടി.ശശി സ്വാഗതവും നിഷ രാജേഷ് നന്ദിയും പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 9.30 ന് കൂണ് കൃഷിയെ സംബന്ധിച്ച് ഡോ.സിജാ തോമാച്ചന് സെമിനാര്‍ നയിക്കും. 11 മണിക്ക് വിദ്യാര്‍ത്ഥി സ്വയം തൊഴില്‍ പരിശീലനം വര്‍ഗ്ഗീസ് പോള്‍ നയിക്കും. ഉച്ചയ്ക്ക് മാധ്യമ സംഗമവും വൈകീട്ട് കാര്‍ഷിക കാവ്യ കേളിയും നടക്കും. ചക്ക മാഹാത്മ്യവുമായി പത്മിനി വയനാട് ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ ചക്ക ഉത്പന്ന നിര്‍മ്മാണ പരിശീലനം നടത്തുന്നതായിരിക്കും. ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ഞാറ്റുവേലമഹോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: