Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പെരുമ്പാറ അടിവാരത്തിലേക്ക് കക്കൂസ് മാലിന്യം; പകര്‍ച്ചവ്യാധി ഭീഷണിയില്‍ പള്ളിക്കത്തോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 09:56 pm IST
inKottayam

പള്ളിക്കത്തോട്: പെരുമ്പാറയില്‍ നിന്നും കക്കൂസ് മാലിന്യം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിത്തുടങ്ങി. പള്ളിക്കത്തോട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്. കനത്തമഴയെത്തുടര്‍ന്ന് തോടുകളിലൂടെയും നീര്‍ച്ചാലുകളിലൂടെയും കക്കൂസ് മാലിന്യം ഒഴുകി പള്ളിക്കത്തോട് പകര്‍ച്ചവ്യാധി ഭീഷണിയിലായി. വര്‍ഷം തോറും ഈ പ്രദേശത്ത് നിരവധി ആളുകളാണ് ഇതുമൂലം പകര്‍ച്ചവ്യാധിയാല്‍ മരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഡെങ്കിപ്പനി പിടിച്ച് രണ്ടുപേര്‍ ഇവിടെ മരണമടഞ്ഞിരുന്നു. പ്രദേശമാകെ ഇപ്പോള്‍ പകര്‍ച്ചപ്പനിയുടെ പിടിയിലാണ്.

പാറനിറഞ്ഞ പ്രദേശത്ത് താമസിക്കുന്ന നാല്‍പതോളം കുടുംബങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത് തുറസ്സായ പാറപ്പുറത്താണ്. കൂലിപ്പണിക്കാരായ ഇവിടുത്തെ താമസക്കാര്‍ തലമുറകളായി പാറപ്പുറത്താണ് വീടുവച്ച് കഴിയുന്നത്. എട്ടേക്കറോളം വരുന്ന പാറപ്പുറത്ത് താമസിക്കുന്ന ഇവര്‍ക്ക് കക്കൂസ്, മുത്രപ്പുര, കുളിമുറി ഇവ നിര്‍മ്മിക്കുന്നതിന് നിര്‍വ്വാഹമില്ല. തുറന്ന സ്ഥലത്താണ് ഇവര്‍ വര്‍ഷങ്ങളായി പ്രാഥമിക ആവശ്യം നിര്‍വ്വഹിക്കുന്നത്. വേനലിലെ കടുത്ത ചൂടില്‍ ഉണങ്ങിപ്പൊടിയുന്ന കക്കൂസ് മാലിന്യം പക്ഷികള്‍ കൊത്തിവലിച്ച് സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലും കൃഷിയിടങ്ങളിലും നിക്ഷേപിക്കും. മഴക്കാലമായാല്‍ വെള്ളപ്പാച്ചിലില്‍ കക്കൂസ് മാലിന്യം സമതലപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തും. ഇതുമൂലം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് വര്‍ഷം തോറും ആളുകള്‍ മരിക്കുന്നത് പ്രദേശത്ത് പതിവാണ്.

മരണവാര്‍ത്തയറിഞ്ഞ് ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തല്‍ക്കാലത്തേക്ക് എത്തുന്നത് ഒഴിച്ചാല്‍ കാര്യമായ നടപടിയും ഉണ്ടാകാറില്ല. ജനസമ്പര്‍ക്കം ഉള്‍പ്പെടെയുള്ള വേദികളില്‍ ഇവിടുത്തുകാര്‍ പരാതിപ്പെടാറുണ്ടെങ്കിലും പ്രയോജനമില്ല. പഞ്ചായത്ത് അധികൃതരും തിരിഞ്ഞുനോക്കുന്നില്ല. പഞ്ചായത്ത് പ്രസിഡന്റുകൂടിയായ വാര്‍ഡുമെമ്പര്‍ പ്രദേശത്തേക്ക് എത്തിനോക്കാറില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

തലമുറകളായ തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമായി അടിവാരത്തില്‍ പൊതു കക്കൂസ് നിര്‍മ്മിച്ച് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പട്ടയമില്ലാത്ത സ്ഥലത്ത് പൊതു കക്കൂസ് നിര്‍മ്മിച്ച് നല്‍കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് നല്‍കിയ പരാതികളും ഫലം കാണാത്തതിനെത്തുടര്‍ന്ന് കടുത്ത നിരാശയിലാണ് ഇവിടുത്തുകാര്‍. അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ പകര്‍ച്ചവ്യാധി ബാധിച്ച് കൂടുതല്‍ ആളുകള്‍ മരിച്ചേക്കുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. കക്കൂസ് മാലിന്യം പാറയിടുക്കിലൂടെ ഒഴുകി കുടിവെള്ള സ്രോതസ്സുകളിലും പ്രദേശത്തെ നീരൊഴുക്കുകളിലും എത്തിപ്പെടുന്നതോടെ പള്ളിക്കത്തോട് പഞ്ചായത്ത് ആകെ പകര്‍ച്ചവ്യാധിയുടെ പിടിയില്‍ അകപ്പെടും. ജില്ലാ ശുചിത്വ മിഷന്റെ അവാര്‍ഡിന് അര്‍ഹമായ പള്ളിക്കത്തോട് പഞ്ചായത്തിലെ ജനങ്ങള്‍ക്കാണ് ഈ ദുര്‍വിധി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

India

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

India

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)
India

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

India

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.