ന്യൂദല്‍ഹി: ട്രെയിനുകളിലെ തത്ക്കാല്‍ ബുക്കിംഗ് സമയം മാറ്റി. മാത്രമല്ല തത്ക്കാലില്‍ ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ ഇനി പകുതിപ്പണം മടക്കി ലഭിക്കും. ഇതുവരെ പണം മടക്കിക്കിട്ടുമായിരുന്നില്ല.പുതിയ സമയപ്രകാരം എസി ടിക്കറ്റ് ബുക്കിംഗ് രാവിലെ പത്തിനാരംഭിച്ച് പതിനൊന്നിന് അവസാനിക്കും. മറ്റ് ടിക്കറ്റ് ബുക്കിംഗ് പതിനൊന്നിന് ആരംഭിച്ച് 12 ന് അവസാനിക്കും.
റെയില്‍വേ വൈകാതെ ത്തകാല്‍ ട്രെയിന്‍ സര്‍വ്വീസുകളും തുടങ്ങുന്നുണ്ട്.നിലവിലുള്ള പ്രീമിയംട്രെയിനുകള്‍ക്കു പുറമേയാകും ഇവ. തത്കാല്‍ ട്രെയിനുകള്‍ക്കുള്ള ബുക്കിംഗ് കാലവും മാറ്റി. നിലവില്‍ ഇത് 24 മണിക്കൂറായിരുന്നു. പുതുക്കിയ സമയ പ്രകാരം പത്തു ദിവസം മുതല്‍ രണ്ടു മാസം മുന്‍പുവരെ തത്കാല്‍ ട്രെയിനുകളില്‍ ബുക്ക് ചെയ്യാം.
















