Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മര്‍ച്ചന്റ് ഷിപ്പിങ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2015, 10:16 pm IST
in India

ന്യൂദല്‍ഹി: കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് വിവിധ അന്താരാഷ്‌ട്ര ഉടമ്പടികളില്‍ ഭാരതത്തെ ചേര്‍ക്കുന്നതിനായി 1958 ലെ മര്‍ച്ചന്റ് ഷിപ്പിങ്‌നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. അന്താരാഷ്‌ട്ര സമുദ്രയാന സംഘടനയുടെ ബങ്കര്‍ കണ്‍വെന്‍ഷന്‍, നെയ്‌റോബി കണ്‍വെന്‍ഷന്‍, സാല്‍വേജ് കണ്‍വെന്‍ഷന്‍ എന്നിവയാണ് ഈ ഉടമ്പടികള്‍.

കടലില്‍വച്ച് കപ്പലിന് ഉണ്ടാകുന്ന ഇന്ധന ചോര്‍ച്ച മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് മതിയായ തോതിലുള്ള ഫലപ്രദമായ നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കുന്നതാണ് ബങ്കര്‍ കണ്‍വെന്‍ഷന്‍. ഉടമ്പടിയില്‍ ചേര്‍ന്നാല്‍ ലോകത്ത് ഏത് ഭാഗത്ത് വെച്ചും അത്തരമൊരു സ്ഥിതിവിശേഷം നേരിടുന്ന ഭാരത കപ്പലിനും, ഭാരത സമുദ്രാതിര്‍ത്തിക്കുള്ളിലെ വിദേശകപ്പലുകള്‍ക്കും പ്രയോജനം ലഭിക്കും. കപ്പലുകളുടെ ഉടമസ്ഥര്‍ നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിരിക്കണം. കടല്‍ മാര്‍ഗ്ഗംചരക്ക് നീക്കുന്ന 90 ശതമാനത്തിലധികം രാജ്യങ്ങളും ഉടമ്പടിയില്‍ അംഗങ്ങളാണ്.

ഭാരതം ഉടമ്പടിയില്‍ അംഗമായില്ലെങ്കില്‍ വിദേശരാജ്യങ്ങളില്‍ എത്തുന്ന ഭാരത കപ്പലുകള്‍ക്ക് അവിടത്തെ ബങ്കര്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിനെ ആശ്രയിക്കേണ്ടിവരും. അതുപോലെ ഭാരതത്തില്‍ വരുന്ന വിദേശകപ്പലുകള്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനുമാവില്ല.

രാജ്യാന്തരതലത്തില്‍അംഗീകരിക്കപ്പെട്ട ചട്ടപ്രകാരം കപ്പലുകളുടെ നാശാവശിഷ്ടങ്ങള്‍ ഫലപ്രദമായി നീക്കം ചെയ്യുന്നതിനുള്ളതാണ് സാല്‍വേജ് കണ്‍വെന്‍ഷന്‍.

ബംഗഌദേശ്, ഭൂട്ടാന്‍, ഭാരതം, നേപ്പാള്‍(ബിബിഐഎന്‍) എന്നീ രാജ്യങ്ങള്‍ക്കിടയില്‍ യാത്ര, ചരക്ക്, വാഹനനീക്കം നിയന്ത്രിക്കുന്നതിനുള്ള കരാറിനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവില്‍ ഈ മാസം 15 ന് നടക്കുന്ന ബിബിഐഎന്‍ ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ ഉടമ്പടി ഒപ്പിടും.

അതിര്‍ത്തികള്‍ കടന്നുള്ള യാത്രാ-ചരക്ക് വാഹനങ്ങളുടെ സുഗമമായ നീക്കം ഉറപ്പ് വരുത്തുന്നതിനു പുറമെ മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിനും കരാര്‍ വഴിയൊരുക്കും. നാല് രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും സാര്‍ക്ക് മോട്ടോര്‍ വാഹന കരാറിന് സമാനമായ ഉടമ്പടി ഏറെ പ്രയോജനം ചെയ്യും.

നാവികരുടെ തിരിച്ചറിയല്‍ രേഖ സംബന്ധിച്ച അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയുടെ ഉടമ്പടിയില്‍ ചേരാനുള്ള നിര്‍ദ്ദേശത്തിനും കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഭാരത നാവികര്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ തൊഴില്‍ ലഭ്യതയ്‌ക്ക് ഇതു വഴിയൊരുക്കും. ബയോമെട്രിക് സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി നാവികര്‍ക്ക് തിരിച്ചറിയല്‍ രേഖ തയ്യാറാക്കുന്ന പദ്ധതി സിഡാക്ക് ആണ് ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.