ഇംഫാല്‍: മണിപ്പൂര്‍ ചണ്ഡേല്‍ ജില്ലയിലെ മോറെ പട്ടണത്തില്‍ ബോംബ് സ്‌ഫോടനം. പട്ടണത്തിലെ പോലീസ് കമാന്‍ഡര്‍ ക്യാമ്പിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വൈകിട്ട് ആറരയോടെയുണ്ടായ ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ജൂണ്‍ 4ന് 18 സൈനികര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് ഇന്നലെ മ്യാന്‍മാര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയിരുന്നു.
വ്യോമസേനയുടെ സഹായത്തോടെ രണ്ടിടങ്ങിലായി നടന്ന സൈനീക നീക്കത്തില്‍ ഇരുപതിലധികം ഭീകരരെ വകവരുത്തുകയുണ്ടായി.
















