ന്യൂദല്‍ഹി: അയോധ്യയയില്‍ രാമനും രാമായണവുമായി ബന്ധപ്പെട്ട ഹൈടെക് മ്യൂസിയം പണിയുമെന്ന് കേന്ദ്ര ടൂറിസംവകുപ്പ് മന്ത്രി മഹേഷ് ശര്‍മ. അയോധ്യയില്‍ രാമന്റെ പേരില്‍ മ്യൂസിയം പണിയാനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍, തര്‍ക്ക പ്രദേശത്തിന് പുറത്തായിരിക്കും മ്യൂസിയം നിര്‍മിക്കുകയെന്നും അദ്ദേഹം ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഫണ്ടിന്റെ ലഭ്യതയനുസരിച്ച് അതീവ പ്രാധാന്യം നല്‍കി ഈ വര്‍ഷം തന്നെ മ്യൂസിയം പണിയാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദല്‍ഹിയിലെ സ്വാമിനാരായണന്‍ അക്ഷര്‍ധന്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് മ്യൂസിയം നിര്‍മിക്കുക.
സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോ, ബോട്ട് സവാരി, സ്വാമിനാരായണനെ കുറിച്ചുള്ള സിനിമാ പ്രദര്‍ശനം തുടങ്ങിയ ദല്‍ഹിയിലെ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
രാമനെയും അയോധ്യയെയും ബന്ധപ്പെടുത്തി ഒരു സാംസ്‌കാരിക നഗരം രൂപപ്പെടുത്താനാണ് ശ്രമം. 2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മ്യൂസിയം പൂര്‍ത്തിയാക്കും. ടൂറിസത്തിന്റെ വളര്‍ച്ചയാണ് മ്യൂസിയത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്നും അല്ലാതെ രാമക്ഷേത്രം പണിയല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായും അദേഹം അറിയിച്ചു.
















