ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ജോലിക്കാരായ സ്ത്രീകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുമെന്ന് പിഎംഒ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. രാഷ്ട്രനിര്‍മാണത്തിന് അവരുടെ കഴിവുകള്‍ വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നും വടക്കുകിഴക്കന്‍ മേഖലാ വികസനത്തിന്റെകൂടി ചുമതലയുള്ള മന്ത്രി പറഞ്ഞു.
വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിനുകീഴില്‍ ദല്‍ഹി ജലോസയിലുള്ള വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റല്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ജിതേന്ദ്ര സിങ്.
ഹോസ്റ്റല്‍ മുഴുവന്‍ നടന്നുകണ്ട മന്ത്രി താമസക്കാരോട് സംസാരിച്ചു. ചില പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത് ഉടന്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വകുപ്പ് സെക്രട്ടറി വിജയ് കുമാറും, ജോയിന്റ് സെക്രട്ടറി വി.ബി. പഥക്കും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഹോസ്റ്റലിലെ ഒഴിവനുസരിച്ച് മറ്റു സംസ്ഥാനക്കാര്‍ക്കും താമസസൗകര്യം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ഒരു മന്ത്രിയെത്തിയത് അവിടത്തെ അന്തേവാസികള്‍ക്ക് ആവേശമായി.
















