അഗര്‍ത്തല: ഭാരത-ബംഗ്ലാദേശ് ബസ് സര്‍വീസിന് ത്രിപുരയിലെ ജനങ്ങളുടെ ആവേശോജ്വല സ്വീകരണം. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്ന് ശനിയാഴ്ച ധാക്കയില്‍ ഫഌഗ് ഓഫ് ചെയ്ത കൊല്‍ക്കത്ത-ധാക്ക- അഗര്‍ത്തല ബസ് അര്‍ധരാത്രിയോടെയാണ് ത്രിപുര അതിര്‍ത്തിയിലെത്തിയത്.
രാത്രി ഏറെ വൈകിയിട്ടും ബസിനെ സ്വീകരിക്കാന്‍ സിപിഎം ഭരിക്കുന്ന ത്രിപുരയിലെ ഭരണകൂടവും അവര്‍ക്കൊപ്പം ജനങ്ങളും ആവേശത്തോടെ അണിനിരന്നു. കൊല്‍ക്കത്തയും അഗര്‍ത്തലയും തമ്മിലുള്ള ദൂരം പകുതിയാക്കി കുറയ്ക്കുന്ന ബസ് സര്‍വീസ് ആരംഭിക്കാന്‍ കാണിച്ച നിശ്ചയദാര്‍ഢ്യത്തിന് മോദിയെ ഏവരും മറയില്ലാതെ പുകഴ്ത്തി.
കൊല്‍ക്കത്ത-ധാക്ക-അഗര്‍ത്തല ബസ് സര്‍വീസിനു പുറമെ, ധാക്ക-ഷില്ലോങ്-ഗുവാഹതി ബസും സര്‍വീസ് ആരംഭിച്ചു. വടക്കു-കിഴക്കന്‍ ഭാരതത്തിലെ പ്രധാന നഗരങ്ങള്‍ തമ്മില്‍ ദൂരം കുറയ്ക്കാനും, മേഖലയുടെ വികസനത്തിനും കുതിപ്പേകും ബസ് സര്‍വീസുകള്‍.
















